Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളിൽ കുടുങ്ങുന്ന ഭർത്താക്കന്മാർക്ക് പോലീസ് സ്റ്റേഷൻ വരെയെങ്കിലും കൂട്ടുവാരാൻ നമ്മുടെയൊക്കെ ഭാര്യമാർ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയിരിക്കുന്നത്; പ്രിയങ്കയുടെ പ്രവൃത്തിയെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്

09 FEBRUARY 2019 03:02 PM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മണിക്കൂറുകളോളമാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തത്. പിന്നാലെ ഭർത്താവിനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് കൊണ്ട് വിട്ടും, തിരികെ വിളിക്കാൻ കാത്ത് നിന്നും പ്രിയങ്ക ഗാന്ധിയും വാർത്തകളിൽ ഇടം നേടി. പാർട്ടിയിൽ തന്റെ ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പ്രിയങ്ക പോയത് റോബർട്ട് വാദ്രയെ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഇറക്കിവിട്ടതിന് ശേഷമായിരുന്നു. ഈ സാഹചര്യത്തിൽ പ്രിയങ്കയുടെ പ്രവൃത്തിയെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്.

സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസിൽ പെടുന്ന ആണുങ്ങൾക്കൊപ്പം പോലും പൊലീസ് സ്റ്റേഷൻവരെ കൂട്ട്‌പോകാൻ ഭാര്യമാർ മടികാട്ടുമെന്നും എന്നാൽ ഇവിടെ ഇത്തരം ഒരു സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി മാതൃകയായി എന്നാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ കൊണ്ട് വിട്ടശേഷം പാർട്ടിയാഫീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ അവർ ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജോയ്മാത്യുവിന്റെ പ്രതികരണം.

ജോയ്മാത്യുവിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളിൽ കുടുങ്ങുന്ന ഭർത്താക്കന്മാർക്ക് പോലീസ് സ്റ്റേഷൻ വരെയെങ്കിലും കൂട്ടുവാരാൻ നമ്മുടെയൊക്കെ ഭാര്യമാർ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ആപ്പീസിൽ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാർട്ടിയാപ്പീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ !ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ... എന്ന് ജോയ്മാത്യുവിന്റെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.

അതേസമയം സാമ്ബത്തിക തട്ടിപ്പുകേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്‌ മുന്നില്‍ ഹാജരായി. ഇത്‌ മൂന്നാം തവണയാണ്‌ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന്‌ മുന്നില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകുന്നത്. ബുധനാഴ്‌ച 11 മണിക്കൂര്‍ വദ്രയെ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ റോബര്‍ട്ട് വദ്രയ്‌ക്ക്‌ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്‌. 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി വദ്രയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്.

ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്‌തു 2010ല്‍ അതേ വിലയ്‌ക്ക്‌ വില്‍പ്പന നടത്തി. വസ്‌തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ആയുധ ഇടപാടില്‍ വദ്രക്ക് കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച്‌ ലണ്ടനില്‍ വീട് വാങ്ങിയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ്‌ നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends