Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്നും അതുകൊണ്ടാണ് റഫേല്‍ ഇടപാടിലെ അഴിമതിയെ കുറിച്ചുള്ള രേഖകള്‍ പുറത്ത് വന്നിട്ടും മൗനംപാലിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

09 FEBRUARY 2019 01:49 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്നും അതുകൊണ്ടാണ് റഫേല്‍ ഇടപാടിലെ അഴിമതിയെ കുറിച്ചുള്ള രേഖകള്‍ പുറത്ത് വന്നിട്ടും പിണറായി മൗനംപാലിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. ലാവ്‌ലിന്‍ ഇടപാട് സി.ബി.ഐ നേരാംവണ്ണം അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകും.

ആ ഭയം കൊണ്ടാണ് മഖ്യമന്ത്രി നരേന്ദ്രമോദിയുടെ അഴിമതിയെ പറ്റി പ്രതികരിക്കാത്തത്. ബി.ജെ.പിയുമായും അതിന്റെ ആദ്യരൂപമായ ജനസംഘവുമായും പിണറായി വിജയന് പണ്ടേ നല്ല ബന്ധമാണുള്ളത്. പിണറായി വിജയന്‍ 1970ല്‍ കൂത്തുപറമ്പില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചപ്പോള്‍ സഹായിച്ചത് ജനസംഘവും ആര്‍.എസ്.എസുമായിരുന്നു. പിണറായിക്ക് വേണ്ടി അവര്‍ വോട്ട് തേടിയിരുന്നു.

പിന്നീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ.ജി മാരാര്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും സി.പി.എം സഹായിച്ചിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. താന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കണമെന്ന് എം.പി വീരേന്ദ്രകുമാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാതെ മുല്ലപ്പള്ളി വെളിപ്പെടുത്തി. അന്ന് യു.ഡി.എഫിലുണ്ടായിരുന്ന ഘടകക്ഷി നേതാവ് ഇന്ന് പിണറായിയുടെ വലംകയ്യാണ്. അദ്ദേഹം പലതവണ പിണറായിയെ അകത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ വേണ്ടരീതിയില്‍ അന്വേഷിച്ചാല്‍ പിണറായി അകത്താകും. കേരളത്തിലെ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനമാണ് രണ്ട് പാര്‍ട്ടികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. താമസിക്കാതെ ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മോദയും പിണറായിയും തമ്മില്‍ നല്ല ബന്ധമാണെന്ന് മുഖ്യമന്ത്രിയായ ശേഷം പിണറായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മനസിലായെന്നും മുല്ലപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. തന്റെ ഓഫീസ് നിങ്ങളുടെ വീടായി കരുതണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് പിണറായി അന്ന് പറഞ്ഞു. അത് കേട്ട് കേരളത്തിലേക്ക് പറന്നിറങ്ങിയ പിണറായി അര്‍ദ്ധരാത്രി ഡി.ജി.പിയായിരുന്ന ടി.പി സെന്‍കുമാറിനെ നീക്കി. പകരം മോഹിയുടെയും അമിത്ഷായുടെയും വലംകയ്യായ ബഹ്‌റയെ ഡി.ജി.പിയാക്കി. ഗുജറാത്ത് കലാപക്കേസില്‍ മോദിക്കും അമിത് ഷായ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ദേശീയ അന്വേഷ ഏജന്‍സിയിയെ ഉദ്യോഗസ്ഥനായിരുന്ന ബഹ്‌റയാണ് അന്ന് ഇരുവരെയും രക്ഷിച്ചത്. അതിന്റെ പ്രത്യുപകാരമായാണ് മോദി ബഹ്‌റയെ ഡി.ജി.പിയാക്കണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചത് വിവാദമായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സി.ബി.ഐ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയെങ്കിലും സി.ബി.ഐ പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ വൈകിയിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഏറെ താമസിച്ചാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്. കേസ് ഇക്കഴിഞ്ഞ ജനുവരിയില്‍ പരിഗണിക്കാമെന്നാണ് നവംബറില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. അന്തിമവാദം എന്ന് വേണമെന്ന് ജനുവരി രണ്ടാംവാരം പറയാമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അതേക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല. ഇതിലെല്ലാം ദുരൂഹതകളുണ്ടെന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസ് തോക്കള്‍ ആരോപിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends