തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തയ്യാറല്ല എന്ന് സുധീരന്‍ ; മത്സരിച്ചേ പറ്റുവെന്ന് എന്ന് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷൻ വി.എം സുധീരന്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരെഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും മത്സരിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സുധീരന്‍. ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുധീരനെ ചാലക്കുടിയിൽ മത്സരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ആലപ്പുഴയില്‍ നിന്ന് വീണ്ടും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ജനവിധി തേടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. എറണാകുളത്ത് സിറ്റിങ് എംപിമാരില്‍ കെ.വി.തോമസ് മത്സരിക്കാനുള്ള തീരുമാനം ഇതുവരെ പൂര്‍ത്തിയായില്ല .ഹൈക്കമാന്‍ഡ് ഇതുവരെ കെ.വി.തോമസ് മത്സരിക്കുന്നതിനായി പച്ചക്കൊടി കാറ്റിയിട്ടില്ല . കെ.സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിലും ആറ്റിങ്ങലിലുമായി നാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാവുകയും ചെയ്തു .
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha





















