സത്യം പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്; . എന്‍.എസ്.എസിനെതിരെ സി.പി.എം പ്രയോഗിക്കുന്നത് ഈ നയമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

സത്യം പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ രംഗത്ത്. എന്‍.എസ്.എസിനെതിരെ സി.പി.എം പ്രയോഗിക്കുന്നത് ഈ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബെന്നി ബെഹന്നാന്റെ ആരോപണം.
കേരളത്തിലെ സാമുദായിക സംഘടനകള്‍ക്ക് രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. അവയില്‍ യു.ഡി.എഫിന് യോജിക്കാവുന്നതിനോട് സഹകരിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു . അതേസമയം, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പിക്കേണ്ടെന്നും മത്സരിക്കില്ല എന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബെന്നി ബെഹനാന്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















