Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനത്തെ മടക്കി കൊണ്ടു വരണമെന്ന് ആർ എസ് എസ് ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെ ആർ എസ് എസ് നേതൃത്വം രംഗത്ത്; ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെയും ആർ എസ് എസ് നേതൃത്വം രംഗത്ത്

09 FEBRUARY 2019 05:31 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെ ആർ എസ് എസ് നേതൃത്വം രംഗത്ത് . ആർ എസ് എസ് മുന്നോട്ടു വച്ച സ്ഥാനാർത്ഥിപട്ടികക്കെതിരെ പിള്ള രംഗത്തെത്തിയതാണ് പ്രകോപനത്തിന് കാരണമായത്.

ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെയും ആർ എസ് എസ് നേതൃത്വം രംഗത്തെത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ശബരിമല സമരം അവസാനിച്ചപ്പോൾ സുരേഷ് തിളവനന്തപുരത്തെ ഒരു ഹോട്ടലിൽ പാർട്ടി ഒരുക്കിയതാണ് വിവാദമായത്. സമരം തീർന്നതിനെ സുരേഷ് ആലോഷിച്ചു എന്ന ഗുരുതര ആരോപണമാണ് ആർ എസ് എസ് ഉന്നയിച്ചത് . സുരേഷിനെ മാറ്റാൻ ആർ എസ് എസ് തീരുമാനിച്ചെങ്കിലും തിരഞ്ഞടുപ്പ് വരെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. സുരേഷിനെ മുമ്പും ആർ എസ് എസ് നോട്ടമിട്ടതാണ്.

കേരളത്തിൽ ബി ജെ പിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി തെരഞ്ഞടുപ്പ് അടുക്കുമ്പോൾ നടത്തുന്ന ചില നീക്കുപോക്കുകൾ തടയുകയാണ് പാർട്ടിയുടെ ലക്ഷ്യം. ചില സീറ്റുകളിൽ ധാരണ പതിവുള്ളതാണ് . സീറ്റുകൾ അഡ്ജസ്റ്റ് ചെയ്യുന്നതും പതിവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ശിവകുമാറിന് വേണ്ടി ഇത്തരത്തിൽ വിട്ടുവീഴ്ച ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു. ഇത്തവണയും കോൺഗ്രസ് ബന്ധം പരസ്യ ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ് . അത്തരമൊരു പറ്റിപ്പ് ഇത്തവണ വേണ്ടെന്ന കർശന നിലപാടാണ് ആർ എസ്. എസിനുള്ളത്. കുമ്മനത്തെ തിരികെ കൊണ്ടു വന്ന് പാർട്ടി ഏൽപ്പിക്കുക എന്ന ആശയമാണ് ആർ എസ്എസ് പിന്തുടരുന്നത്. സെക്രട്ടേറിയറ്റിലെ ശബരിമല സമരത്തിൽ പിള്ള വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും അദ്ദേഹത്തിനെതിരായ വാദങ്ങൾക്ക് മൂർച്ച കൂട്ടിയിട്ടുണ്ട്.

മോഹൻലാലിനെ മത്സരിപ്പിക്കണമെന്ന ആശയം മുന്നോട്ടു വച്ചത് ആർ എസ് എസാണ്. ശ്രീധരൻ പിള്ളക്ക് തുടക്കം മുതൽ ഇതിനോട് താതിപര്യം ഉണ്ടായിരുന്നില്ല. പലവട്ടം ശ്രീധരൻ പിള്ള ഇക്കാര്യം തുറന്നു പറഞ്ഞു. എന്നിട്ടും മോഹൻലാൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് ആർ എസ് എസ് കേന്ദ്രങ്ങൾ അത്തരത്തിൽ പ്രചരണം നടത്തിയതു കൊണ്ടാണ്. മോഹൻലാൽ മത്സരിച്ചാലും ഇല്ലെങ്കിലും ചർച്ചകൾ അങ്ങനെ തുടരട്ടെ എന്ന നിലപാടാണ് ആർ എസ് എസിനുള്ളത്. ഇത്തരം പ്രചരണങ്ങൾക്കെതിരെ ശ്രീധരൻപിള്ള ആർ എസ്എസ് നേതൃത്വത്തെ സമീപിച്ചെങ്കിലും പിള്ളയെ മൈൻഡ് ചെയ്യാൻ അവർ തയ്യാറായില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും കൂടുതൽ പ്രാധാന്യം നൽകുന്നത് ആർ എസ് എസിന്റെ വാക്കുകൾക്കാണ്. അക്കാര്യം പിള്ളക്കറിയാം .

കുമ്മനം കേരളം വിട്ടപ്പോൾ തന്നെ ആർഎസ്എസ് അതിൽ പ്രകോപിച്ചതാണ്. ആർ എസ് എസിന്റെ അറിവില്ലാതെ കുമ്മനത്തെ ഗവർണറാക്കിയെന്നായിരുന്നു ആരോപണം. ഒടുവിൽ അമിത് ഷാ നേരിട്ട് ഇടപെട്ടാണ് വിവാദങ്ങൾ അവസാനിച്ചത്. ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കാൻ ആർ എസ് എസ് എതിർത്തില്ല. കാരണം മററൊരു പേര് കെ. സുരേന്ദ്രന്റേതായിരുന്നു. അദ്ദേഹത്തെ പ്രസിഡന്റാക്കാൻ സംഘപരിപാരിന് താത്പര്യം ഉണ്ടായിരുന്നില്ല. സുരേന്ദ്രൻ സ്വന്തം ഇമേജ് വലുതാക്കാൻ ശ്രമിക്കുന്ന നേതാവാണെന്നാണ് സംഘികളുടെ ആരോപണം. ശ്രീധരൻ പിള്ളയെ എത്രയും വേഗം മാറ്റണമെന്നാണ് ആർ എസ് എസ് നേതൃത്വം ആവശ്യപ്പെടുന്നത്. പകരം കുമ്മനത്തെ മടക്കി കൊണ്ടു വരണം. അതിനു കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഗവർണറായ ഒരാളെ പെട്ടെന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിക്കുന്നത് അഭംഗിയാണെന്ന ചിന്തയും കേന്ദ്രത്തിനുണ്ട്. പക്ഷേ ആർ എസ് എസിനെ എതിർക്കാനുള്ള ധൈര്യം കേന്ദ്ര നേതൃത്വത്തിനും പേരാ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends