Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിച്ചേക്കും, കേരളാ കോണ്‍ഗ്രസ് ബി എന്‍.സി.പിയില്‍ ലയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം

09 FEBRUARY 2019 03:38 PM IST
മലയാളി വാര്‍ത്ത

ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിച്ചേക്കും. കേരളാ കോണ്‍ഗ്രസ് ബി എന്‍.സി.പിയില്‍ ലയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിന് പകരമായി പത്തനാപുരം സീറ്റ് സി.പി.എം തിരിച്ച് പിടിച്ചേക്കും. അടുത്തിടെ എല്‍.ഡി.എഫിലെടുത്ത ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ മുന്നണി പ്രതിനിധിയാണ് ഗണേഷ്. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസും ഹൈന്ദവസമുദായത്തിലെ സാധരണക്കാരും ഇടഞ്ഞ് നില്‍ക്കുകയാണ്. അവരെ അനുനയിപ്പിക്കാന്‍ ഗണേഷിനെ പോലൊരാളുടെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്നാണ് ഇടത്പക്ഷം വിശ്വസിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ബന്ധമുള്ളയാളാണ് ഗണേഷ്.

ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപഘോഷയാത്രയില്‍ കൊല്ലം പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സമുദായ അംഗങ്ങളുടെ പ്രതിനിധ്യം വലുതായിരുന്നു. അന്‍പത് വര്‍ഷമായി എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള അദ്ദേഹത്തെ ഉപയോഗിച്ച് സമുദായ അംഗങ്ങളെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സുകുമാരന്‍ നായരും ബാലകൃഷ്ണപിള്ളയും അത്ര രസത്തിലല്ല. വനിതാ മതിലില്‍ ബാലകൃഷ്ണപിള്ള പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നാണ് സുകുമാരന്‍ നായര്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നത്. പിള്ള അത് ലംഘിച്ചെങ്കിലും നടപടിയുണ്ടായില്ല. അതിനാല്‍ പിള്ളയുടെ കരുത്ത് സി.പി.എമ്മിന് അറിയാം. അത് ഉപയോഗിച്ച് സുകുമാരന്‍ നായരെ നേരിടുകയാണ് തന്ത്രം.

കൊല്ലം ജില്ലാ സെക്രട്ടറിയായ കെ.എന്‍ ബാലഗോപാലിനെ മത്സരിപ്പിക്കാനായിരുന്നു സി.പി.എം ആദ്്യം ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍.എസ്.എസിന്റെ അടക്കം പിന്തുണ ബാലഗോപാലിന് വേണ്ടത്ര ലഭിക്കില്ലെന്ന് മനസിലാക്കിയാണ് പുതിയ നീക്കം. എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്തെ കരുത്തനായ നേതാവാണ്. അദ്ദേഹത്തിന് സമുദായ പിന്തുണയുമുണ്ട്. മാത്രമല്ല സി.പി.എമ്മിനെ വഞ്ചിച്ചാണ് അദ്ദേഹം യു.ഡി.എഫിനൊപ്പം ചേക്കേറിയത്. അതിനാല്‍ എങ്ങനെയും പ്രേമചന്ദ്രനെ തറപറ്റിച്ച് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഏറ്റവും അവസാനം കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവേളയിലും പ്രേമചന്ദ്രന്‍ കളിച്ചെന്നാണ് സി.പി.എം ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതാണ്. പ്രേമചന്ദ്രന്‍ ഇടപെട്ടാണ് നരേന്ദ്രമോദിയെ കൊണ്ടുവന്നതെന്നും സി.പി.എം ആരോപിക്കുന്നു.

കൊല്ലത്ത് ബി.ജെ.പിക്ക് വലിയ വേരുകളില്ല. അതിനാല്‍ നരേനദ്്രമോദിയെ കൊണ്ടുവന്നത് ബി.ജെ.പിയുടെ പിന്തുണ കൂടി നേടി വീണ്ടും മത്സരിച്ച് ജയിക്കാനാണ് പ്രേമചന്ദ്രന്‍ ഇടപെട്ട് മോദിയെ കൊണ്ടുവന്നതെന്ന് സി.പി.എം പറയുന്നു. പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഇത്തരം തറക്കളികള്‍ കളിക്കുന്ന പ്രേമചന്ദ്രനെ എങ്ങനെയും പരാജയപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് പ്രേമചന്ദ്രനെ സംഘിയായി ചിത്രീകരിച്ച് പ്രചരണം നടത്തിയത്. അതിനെതിരെ ഉമ്മന്‍ചാണ്ടി വരെ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാര്‍ കളത്തിലിറങ്ങുന്നതോടെ ചിത്രം മാറുമെന്നാണ് സി.പി.എം കരുതുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends