സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ഇനി രണ്ടുനാള്‍ .... പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മറ്റെന്നാള്‍ തുടക്കമാകും. രാത്രി 10.20ന് തോറ്റംപാട്ടുപാടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് പത്തുദിവസത്തെ ഉത്സവം ആരംഭിക്കുന്നത്. 20നാണ് ആറ്റുകാല്‍ പൊങ്കാല. 40 ലക്ഷം ഭക്തര്‍ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടല്‍. രാവിലെ 10.15ന് അടുപ്പ് വെട്ടോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. അതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ചു കിലോമീറ്ററോളം പ്രദേശം യാഗശാലയാകും. ഇത്തവണ കൂടുതല്‍ പ്രദേശങ്ങളില്‍ അടുപ്പുകള്‍ നിരക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കലും കുത്തിയോട്ടവും നടക്കും.
കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























