Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ നിര്‍ണായകം... മക്കളെ കാണണമെന്ന് അതിയായ ആഗ്രഹവുമായി കനകദുര്‍ഗ പരാതി നല്‍കി; മക്കളും മാതാവുമൊത്തു വാടകവീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരേയുള്ള പരാതിയില്‍ കനകദുര്‍ഗ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; വിവാഹ മോചനത്തിനൊരുങ്ങുന്ന കൃഷ്ണനുണ്ണിക്ക് മക്കളെ നഷ്ടമാകുമോ?

10 FEBRUARY 2019 10:38 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം നടത്തി വിവാദ നായികയായ കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയ്ക്കും വയസായ അമ്മായിയമ്മയ്ക്കും വീണ്ടും തീവ്ര ദുഖം സമ്മാനിച്ച് കനക ദുര്‍ഗ. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പരാതി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി നാളെ പരിഗണിക്കും. മക്കളും മാതാവുമൊത്തു വാടകവീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരേയാണ് കനകദുര്‍ഗ പരാതി നല്‍കിയത്. കനക ദുര്‍ഗയ്ക്ക് അനുകൂലമായി ശിശുക്ഷേമ സമിതി വിധിക്കുക തന്നെ ചെയ്യും. കാരണം അച്ഛനേക്കാള്‍ അമ്മയ്ക്ക് തന്നെ പ്രാധാന്യം കിട്ടും മാത്രമല്ല. സര്‍ക്കാരിന്റെ പ്രഷറും കൂടിയാകുമ്പോള്‍ പിന്നെ പറയാനുണ്ടോ?

കഴിഞ്ഞ ഡിസംബര്‍ 21നാണ് കനകദുര്‍ഗ ഭര്‍ത്താവിന്റെയോ ഭര്‍ത്തൃവീട്ടുകാരുടെയോ ബന്ധുക്കളുടെയോ അറിവോ സമ്മതമോ കൂടാതെ വീടുവിട്ടത്. മഞ്ചേരി ഇരുമ്പുഴിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ അവര്‍ മക്കളെ അവിടെയാക്കി ശബരിമലയിലേക്കു പുറപ്പെട്ടു. മക്കളെ പിന്നീട് ഭര്‍ത്താവ് കൃഷ്ണനുണ്ണി കൂട്ടിക്കൊണ്ടുപോയി. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്തൃവീട്ടുകാര്‍ അനുവദിച്ചില്ല.

വയോധികയായ ഭര്‍ത്തൃമാതാവ് സുമതിയമ്മയുമായുണ്ടായ കൈയാങ്കളിയില്‍ ഇരുവര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. തലയ്ക്കു പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതു കഴിഞ്ഞെത്തിയ കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പുലാമന്തോള്‍ ഗ്രാമന്യായാലയത്തെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. അതിനിടെ, ഭര്‍ത്താവും ഭര്‍ത്തൃമാതാവും മക്കളും അങ്ങാടിപ്പുറത്തുള്ള മറ്റൊരു വാടക വീട്ടിലേക്കു താമസംമാറി.

പോലീസ് സംരക്ഷണയില്‍ തനിച്ചുതാമസിക്കുന്ന കനകദുര്‍ഗയ്ക്കു ജോലിക്കു പോകുമ്പോഴും പോലീസ് അകമ്പടിയുണ്ട്.

കുട്ടികളെ കാണണമെന്ന ആവശ്യവുമായി കനകദുര്‍ഗ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് ഫോണെടുക്കാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. തുടര്‍ന്നു സംരക്ഷണം നല്‍കുന്ന ഒരു പോലീസുകാരന്റെ ഫോണില്‍ വിളിച്ച് ആവശ്യമുന്നയിച്ചപ്പോള്‍ കുട്ടികളെ കാണിക്കാനാവില്ലെന്നറിയിക്കുകയായിരുന്നു.

ആവശ്യവുമായി കോടതിയില്‍ പോകാമെന്നും കോടതി വിധി മാത്രമേ അംഗീകരിക്കുവെന്നുമാണ്കൃഷ്ണനുണ്ണിയുടെ നിലപാട്. താമസസ്ഥലത്തേക്കു നേരിട്ടുപോയി കുട്ടികളെ കാണുന്നതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കുമെന്നു കണ്ടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയതെന്ന് കനകദുര്‍ഗ പറഞ്ഞു.

കനകദുര്‍ഗയുടെ പരാതി ഫയലില്‍ സ്വീകരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നാളെ കേസ് പരിഗണിക്കും. സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വ. ഹാരിസ് പഞ്ചിളി, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. കവിത ശങ്കര്‍ എന്നിവരുടെ സിറ്റിങ്ങില്‍ കൃഷ്ണനുണ്ണിയോട് കുട്ടികളുമായി 16നു ഹാജരാകാന്‍ അവശ്യപ്പെട്ടേക്കും.

അതേസമയം ഒരാവേശത്തിന്റെ പുറത്ത് ശബരിമല കയറാന്‍ പോയ കനകദുര്‍ഗ്ഗയുടെ ജീവിതം ഇപ്പോള്‍ വല്ലാത്ത അവസ്ഥയിലാണ്. മക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു ജീവിക്കേണ്ട അവസ്ഥയിലാണ് അവര്‍. അയ്യപ്പനെ ദര്‍ശനം നടത്തിയ യുവതി കോടതി വിധിയുടെ അകമ്പടിയോടെ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്. അതിനിടെയാണ് കനക ദുര്‍ഗയുടെ പതിനെട്ടാമത്തെ അടവ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends