Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എംഎല്‍എയ്ക്ക് മുട്ടന്‍ പണി... അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ സബ് കളക്ടര്‍ ഡോ. രേണുക രാജ് താരമായി; നാട്ടുകാരുടെ മുമ്പില്‍ ഷോ കാണിച്ച് വനിത സബ് കളക്ടറെ അപമാനിച്ച രാജേന്ദ്രന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ എംഎല്‍എ പണി സ്വാഹ

10 FEBRUARY 2019 11:17 AM IST
മലയാളി വാര്‍ത്ത

കയ്യേറ്റക്കാരുടെ താവളമായ മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാര്‍ എന്നും താരമായിട്ടുണ്ട്. കയ്യേറ്റക്കാര്‍ക്കെതിരെ വന്ന പൂച്ചകള്‍ക്ക് പിന്നാലെയെത്തിയ യുവ ഐഎഎസ് ഓഫീസറായ ശ്രീ റാം വെങ്കിട്ടരാമന്റെ കഥ എല്ലാവര്‍ക്കുമറിയാം. കയ്യേറ്റക്കാര്‍ക്കെതിരെ വെങ്കിട്ടരാമന്‍ എടുത്ത നിലപാടുകള്‍ സര്‍ക്കാരിനേയും വെള്ളം കുടുപ്പിച്ചു. അവസാനം വെങ്കിട്ട രാമനെ മാറ്റുകയും ചെയ്തു. അങ്ങനെയാണ് സബ് കളക്ടര്‍മാര്‍ മാറിമാറി മൂന്നാറിലെത്തിയത്. ഇപ്പോഴത്തെ സബ് കളക്ടര്‍ ഡോ. രേണു രാജാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ശക്തമായ നിലപാടുമായാണ് രേണു രംഗത്ത് വന്നത്. ഇതറിഞ്ഞ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നേരിട്ടെത്തി. എംഎല്‍എ തടഞ്ഞെങ്കിലും നിയമം നടപ്പിലാക്കുമെന്ന് സബ് കളക്ടര്‍ ഉറച്ചു നിന്നു. എന്നാല്‍ രേണു രാജിനെ 'ബുദ്ധിയില്ലാത്തവള്‍' എന്നു പരസ്യമായി വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എം.എല്‍.എ. രേണു രാജിനെ അവഹേളിച്ചത്. 'അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്... ഏതാണ്ട് ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്... കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.., അവള്ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല... അവള്‌ടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം... ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ...' ഇങ്ങനെ പോയി എം.എല്‍.എയുടെ അധിക്ഷേപം.

പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് ആവശ്യമായ റവന്യൂ രേഖകളില്ലാതെ ഒന്നരക്കോടിയോളം മുടക്കി കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം തടഞ്ഞ് സബ് കലക്ടര്‍ ഡോ. രേണുരാജ് ഈ മാസം ആറിന് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് റവന്യൂ വിഭാഗത്തിന്റെ എന്‍.ഒ.സിയടക്കമുള്ള രേഖകള്‍ നേടിയ ശേഷം മാത്രമേ കെട്ടിട നിര്‍മ്മാണം നടത്താവൂ എന്ന നിര്‍ദ്ദേശവും നോട്ടീസിലുണ്ടായിരുന്നു. എന്നാല്‍, സബ് കലക്ടറുടെ സ്‌റ്റോപ്പ് മെമ്മോയുള്ളതിനാല്‍ ഏഴു ദിവസത്തിനകം കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു കാണിച്ചുള്ള നോട്ടീസാണ് കരാറുകാരന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയതെന്നും റവന്യൂ അധികൃതര്‍ പറയുന്നു.

സ്‌റ്റോപ്പ് മെമ്മോയെ ധിക്കരിച്ച് വെള്ളിയാഴ്ച കെട്ടിടം നിര്‍മ്മാണം നടക്കുന്നതറിഞ്ഞ് സ്‌പെഷല്‍ വില്ലേജ് ഓഫീസില്‍നിന്നും വീണ്ടും നിര്‍മ്മാണം തടയാനെത്തി. തുടര്‍ന്ന് വെള്ളിയാഴ്ചതന്നെ എം.എല്‍.എ: എസ്. രാജേന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സബ് കലക്ടറെ സമീപിച്ചിരുന്നു. എന്നാല്‍, ഇവിടെ അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കാനാവില്ലെന്നും ജില്ലാ കലക്ടറെ സമീപിക്കാനും ആവശ്യപ്പെട്ട് ഇവരെ മടക്കിയിരുന്നു. തുടര്‍ന്നും നിര്‍മ്മാണം നിര്‍ത്താതെ വന്നതോടെയാണ് ഉച്ചയ്ക്ക് റവന്യൂ വിഭാഗത്തിലെ സ്‌പെഷ്യല്‍ ദൗത്യസംഘം തലവന്‍ വി.ടി. നടരാജന്‍, സി.കെ. ലിസന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഉമാശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണം തടയാനെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി, ജില്ലാ പഞ്ചായത്തംഗം എസ്. വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടഞ്ഞുവച്ച് നിര്‍മ്മാണം തുടര്‍ന്നു.

ഇതോടെ റവന്യൂ സംഘം മൂന്നാര്‍ പോലീസില്‍ സഹായം തേടിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് എസ്.ഐ. മാത്രം സ്ഥലത്തെത്തിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ എം.എല്‍.എയും കെട്ടിട നിര്‍മ്മാണത്തെ പിന്തുണച്ചു. ഫോണിലൂടെയും പരസ്യമായും എം.എല്‍.എയടക്കമുള്ളവര്‍ സബ് കലക്ടറോട് മര്യാദ വിട്ട് സംസാരിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ ഓഫീസില്‍ അറിയിച്ചിട്ടും കൂടുതല്‍ സേനയെ വിട്ടുകിട്ടിയില്ല. ഇതോടെ നിസഹായരായി റവന്യൂ സംഘത്തിന് മടങ്ങേണ്ടി വന്നു. ചെയ്തു വന്നിരുന്ന വാര്‍ക്ക പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറുകാരന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളും പഞ്ചായത്ത് അധികൃതരും മടങ്ങിയത്. ജില്ലാ കലക്ടര്‍, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.

എംഎല്‍എയുടെ നടപടിയ്‌ക്കെതിരെ ശക്തമായ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേണുരാജ്. പഞ്ചായത്ത് അധികൃതര്‍ തന്നെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം നടത്തിയതിനാല്‍ കോടതിയില്‍ നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോ. രേണുരാജ് പറഞ്ഞു.

കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയില്ലാതെ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അനധികൃത നിര്‍മാണത്തിന്പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നതെന്നും റവന്യൂ അധികൃതര്‍ ആരോപിച്ചു. പ്രളയകാലത്ത് വെള്ളംകയറിയ ഭാഗത്താണ് കൂറ്റന്‍ കെട്ടിടം പണിയുന്നത്. അനധികൃത ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരേ കേസെടുക്കാന്‍ സാധ്യതയുണ്ട്.

ഇതു കൂടാതെ വനിതയെന്ന നിലയില്‍ തന്നെ അപമാനിച്ച സംഭവത്തിലും നിയമ നടപടി സ്വീകരിക്കും. എംഎല്‍എ മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ എംഎല്‍എ സ്ഥാനം പോലും സ്വാഹയാകും. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഇടതുമുന്നണിയ്ക്ക് തലവേദനയാകും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends