ആളുകൾ കൈ കാണിച്ചാലും നിർത്തില്ല... അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്ന ഓട്ടോ പോലീസ് കണ്ണിൽ കുടുങ്ങിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... സംഭവം അടൂരിൽ

ഇന്നലെ വൈകിട്ട് 3ന് ആനന്ദപ്പള്ളി-മാമ്മൂട് റോഡില്‍ വച്ച് അടൂര്‍ ബവ്‌റിജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലയില്‍ നിന്ന് വാങ്ങി കൊണ്ടു വരുമ്ബോഴാണ് പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി മദ്യം വാങ്ങി മാമ്മൂട് ഭാഗങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്താറുണ്ടെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടേയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരുകയാണ്. അനധികൃതമായി കടത്തി കൊണ്ട് വന്ന് വിദേശ മദ്യവുമായാണ് ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. തട്ട മാമ്മൂട് വാഴക്കൂട്ടത്തില്‍ സോളമനാണ്(45) അറസ്റ്റിലായത്. ഓട്ടോയിന കടത്തി കൊണ്ടു വന്ന 19 ലിറ്റര്‍ വിദേശ മദ്യമാണ് അടൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
https://www.facebook.com/Malayalivartha
























