Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ തങ്കപ്പനല്ലടാ പൊന്നപ്പനാ... വഴി ചോദിച്ചെത്തി അമ്മച്ചിയുടെ മാല പിടിച്ചുപറിച്ചോടുന്ന വീഡിയോ മലയാളികളെ വല്ലാതെ സങ്കടത്തിലാഴ്ത്തിയിരുന്നു; എന്നാല്‍ മണിക്കൂറിനകം കള്ളനെ പിടികൂടി; മാലക്കള്ളനെ കുടുക്കിയ തന്ത്രം വെളിപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍

10 FEBRUARY 2019 01:19 PM IST
മലയാളി വാര്‍ത്ത

അടുത്തകാലത്ത് കേരളം ഏറെ കയ്യടിച്ചത് ഈ പോലീസുകാരന് വേണ്ടിയാണ്. സിറ്റി ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍. പേരറിയാത്ത അമ്മച്ചിയുടെ ജീവിത സമ്പാദ്യമായ ആ മാല പോയതിന്റെ ആഘാതം മലയാളി എല്ലാം ഏറ്റെടുത്തതാണല്ലോ. പക്ഷെ അമ്മച്ചിയുടെ സങ്കടം ദൈവം കേട്ടത് ഈ പോലീസുകാരനിലൂടെയാണ്. എവിടെ നിന്നും അഭിനന്ദന പ്രവാഹമാണ് ബിജുവിന്. എല്ലാവര്‍ക്കും ഒരു ചോദ്യമാണ് ചോദിക്കാനുള്ളത്.എങ്ങനെയാണ് അവനെ പൊക്കിയത്.

പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഇടറോഡില്‍ വഴിചോദിക്കാനെന്ന വ്യാജേന വൃദ്ധയ്ക്കടുത്തെത്തി മാലപൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്ന മോഷ്ടാവ് സജീവിനെ (33) മണിക്കൂറുകള്‍ക്കകം കുടുക്കിയതാണ് ബിജുവിനെ പ്രശസ്തനാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ മാലപൊട്ടിക്കല്‍ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

കൊള്ളപ്പലിശക്കാരനായ മാലക്കള്ളന്‍ ഒരാഴ്ചയ്ക്കിടെ പൊട്ടിച്ചത് മൂന്ന് മാല, ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത് സജീവിനെ, കഷ്ടിച്ച് അഞ്ചരയടി പൊക്കമുള്ള മെലിഞ്ഞ ബിജു എങ്ങനെയാണ് കീഴടക്കിയത്. പൊലീസിലെ സഹപ്രവര്‍ത്തകരും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമെല്ലാം ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം, ഇന്നലെ സിറ്റി പൊലീസിന്റെ ആദരം കമ്മിഷണറില്‍ നിന്ന് സ്വീകരിച്ചശേഷം ബിജുകുമാര്‍ വെളിപ്പെടുത്തി.

പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാല മോഷ്ടിച്ച് സജീവ് സ്‌കൂട്ടറില്‍ നേരെയെത്തിയത് കനകക്കുന്നിലേക്ക്. പാര്‍ക്കിംഗ് ഏരിയയില്‍ സ്‌കൂട്ടര്‍വച്ചു. ഇതിനകം മോഷണത്തിന്റെ സി.സി ടിവി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും, സ്‌കൂട്ടറിന്റെ നമ്പര്‍ സഹിതം വയര്‍ലെസ് സന്ദേശം എല്ലായിടത്തേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് മ്യൂസിയം സ്‌റ്റേഷന്‍ പരിസരത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്ന ബിജുകുമാറിനും സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടി. ഒരു കൗതുകത്തിന് കനകക്കുന്ന് പാര്‍ക്കിംഗ് ഏരിയയില്‍ തെരഞ്ഞു. പക്ഷെ അതില്‍ ഒരു നമ്പര്‍ മാച്ചിരുന്നു. തുടര്‍ന്നാണ് നമ്പരിന് താഴെയുള്ള ചെറിയ ചിത്രം കണ്ടത്. ഇതോടെ കണ്ണുതള്ളിപ്പോയി, അതേ നമ്പരിലുള്ള സ്‌കൂട്ടര്‍ മുന്നിലിരിക്കുന്നു. ഇതിനിടെ പോലീസ് സ്റ്റേഷനിലറിയിച്ച് കൂടുതല്‍ പോലീസുകാരെ എത്തിക്കാമെന്ന് വിചാരിച്ചു.


എന്നാല്‍ ഉടന്‍ സജീവ് സ്‌കൂട്ടറിനടുത്തെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താന്‍ ഒറ്റയ്ക്ക്, ബലം പ്രയോഗിച്ച് പിടികൂടാനാവില്ല പ്രതി രക്ഷപ്പെടാനേ അത് ഇടയാക്കൂ. സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തുമ്പോഴേക്കും പ്രതി കടന്നുകളയാനിടയുണ്ട്. അതുകൊണ്ട് അയാളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്‌റ്റേഷനിലെത്തിക്കാനായി ശ്രമം. ബിജുകുമാര്‍ തന്ത്രത്തില്‍ സജീവിനടുത്തെത്തി, സ്‌കൂട്ടര്‍ നോ പാര്‍ക്കിംഗ് ഏരിയയിലാണെന്നും സ്‌റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു.

ഭാവഭേദമില്ലാതെയുള്ള ആ വിളിയില്‍ സജീവ് വീണു. തന്ത്രത്തില്‍ സജീവിനെ സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാന്‍ പോലും സാധിച്ചില്ല. ബിജുകുമാറിന്റെ കഥ കേട്ട് നിലയ്ക്കാത്ത കൈയ്യടി.

ബിജുകുമാറിനെ പിടിച്ചതോടെ മൂന്ന് കേസുകള്‍ക്കാണ് തുമ്പായത്. പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചു. കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ ശരത്ചന്ദ്രന്‍, ബിജുകുമാര്‍ എന്നിവര്‍ക്കാണ് പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആര്‍ ക്യാമ്പിലെ ജനമൈത്രി യോഗത്തില്‍ അനുമോദിച്ചത്.

ഇതോടെ നാട്ടിലെ മാലകള്ളന്‍മാരെല്ലാം പേടിയിലാണ്. കാരണം വീട്ടമ്മമാര്‍ക്ക് ട്രിക്ക് പിടി കിട്ടി. ഇനിയാര് വഴി ചോദിച്ചാലും അഞ്ച് മീറ്റര്‍ അകലെ നിന്ന് വഴി പറഞ്ഞ് കൊടുത്താല്‍ മതിയെന്ന തീരുമാനത്തിലാണ്. ഹെല്‍മറ്റ് വച്ച് വഴി ചോദിച്ചാല്‍ ഉടന്‍ ഫോട്ടോയെടുക്കും. പിടിയും വീഴും. അതിനാല്‍ മാല കള്ളന്‍മാര്‍ ജാഗ്രതൈ...

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends