Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ, ഒരു കൊലപാതകം നടക്കുമായിരുന്നു.. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ:- തൃശ്ശൂരിലേക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഞരമ്പുരോഗിയെ ഒറ്റയ്ക്ക് പ്രതിരോധിച്ച അനുഭവം വെളിപ്പെടുത്തി ആലീസ് ചീവേല്‍ എന്ന യുവതി

10 FEBRUARY 2019 11:31 AM IST
മലയാളി വാര്‍ത്ത

ലഹരിക്കടിമപ്പെട്ട ഒരു സാമൂഹിക വിരുദ്ധന്റെ മര്‍ദ്ദനത്തെ പ്രതിരോധിച്ചും തിരിച്ചു തല്ലിയും, കഴിഞ്ഞ ദിവസം തീവണ്ടിയില്‍ നേരിട്ട അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ആലീസ് ചീവേല്‍ എന്ന സ്ത്രീ. കേരളത്തിന്റെ സാമൂഹിക പ്രതികരണ നിലവാരം എത്രത്തോളം കുറവാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ പോസ്റ്റ്.

തൃശ്ശൂരിലേക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനിൽ വെച്ചാണ് ആലീസിന് ദുരനുഭവം ഉണ്ടാവുന്നത്. മറ്റൊരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അക്രമിയെ ഒറ്റയ്ക്ക് പ്രതിരോധിച്ച അനുഭവമാണ് ഇവർ പങ്കുവെക്കുന്നത്. അക്രമി മുണ്ടൂരി അപമാനിക്കാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു. തീവണ്ടിയിൽ ഉണ്ടായിരുന്ന സഹയാത്രികർ തന്നെ അക്രമി അടിക്കുമ്പോൾ തടയാൻ എത്തിയില്ലെന്നും ഇവർ പറയുന്നു.

ആലീസ് ചീവേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)

ഇന്ന് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഞാന്‍. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തന്‍ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവന്‍ എനിക്ക് നേരെ വന്നു. ഞാന്‍ അവന്റെ കരണത്തടിച്ചു. അവന്‍ ബര്‍ത്തില്‍ നിന്നും എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാന്‍ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവന്‍ എന്റെ മുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചു.

അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവന്‍ അടിതെറ്റി വീഴുന്നതിനിടയില്‍ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്കുട്ടികള്‍ ഭയന്നുകൊകൊണ്ടും കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തന്‍പത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്‌ക്രിയരായി നില്‍ക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവന്‍ തല്ലാന്‍ ശ്രമിച്ചു. പൂരത്തെറിയും. അവന്‍ ലഹരിക്ക് adict ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനില്‍ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള്‍ അവനെ അടിച്ചു വീഴ്ത്തി. അവന്‍ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള്‍ അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്.

പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തില്‍പ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാന്‍ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്‌ക്രിയരുമാണ് നമ്മുടെ ആണുങ്ങള്‍. സ്വന്തം ശരീരത്തില്‍ ഒരുവന്‍ കയറിപ്പിടിച്ചാല്‍ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളര്‍ത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും.കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്കുട്ടി.

തൃശൂര്‍ എത്തിയപ്പോ police എത്തി. അവനെതിരെ ഞാന്‍ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു.341, 323, 294, 354 എന്നീ വകുപ്പുകള്‍ ചാര്‍ത്തി FIR രജിസ്റ്റര്‍ ചെയ്തു, ലോക്കപ്പിലാക്കി.

NB: ,'നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാല്‍ എന്തു ചെയ്യും'? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയില്‍ നീളം കുറഞ്ഞ ഒരു നിക്കര്‍ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാള്‍ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends