Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്റ് യുഎഇയിലേക്ക് അയച്ചു... സുജയന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്ലാറ്റിൽ ദിവസങ്ങളോളം പാര്‍പ്പിച്ച ശേഷം ഒമാനിലെ ഏജന്റിന് വിറ്റു; നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായി മുക്കം സ്വദേശിനിയുടെ വെളിപ്പെടുത്തൽ

10 FEBRUARY 2019 12:00 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎഇയില്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് അവിടെയത്തിച്ചശേഷം ഒമാനിലേക്ക് കടത്തി ഏജന്റുമാര്‍ക്ക് വില്‍ക്കുകയാണെന്ന് യുവതി പറഞ്ഞു. നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായി മുക്കം സ്വദേശിനി വെളിപ്പെടുത്തി.

ദുബായിയില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്റ് യുഎഇയിലേക്ക് അയച്ചത്.. എന്നാല്‍ എത്തിച്ചതാവട്ടെ അജ്മാനിലായിരുന്നു. സുജയെന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്‌ലാറ്റില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച ശേഷം തന്നെ ഒമാനിലെ ഏജന്റിന് വില്‍ക്കുകയായിരുന്നു. സന്ദര്‍ശക വിസയിലാണ് ഏവരെയും യുഎഇയില്‍ എത്തിക്കുന്നത്. 15 സ്ത്രീകള്‍ ഇത്തരത്തില്‍ കെണിയില്‍പെട്ട് ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ലൈംഗിക പീഡനത്തിനുള്ള ശ്രമം ഉണ്ടായെന്നും വിസമ്മതിച്ചപ്പോള്‍ ചൂല് ഒടിച്ച്‌ നടുവിന് ക്രൂരമായി മര്‍ദിച്ചെന്നും യുവതി വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. പീഡന വാര്‍ത്ത ഒരു സ്വകാര്യ ചാനൽ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മുക്കം സ്വദേശിയായ യുവതിയെ നാട്ടിലേക്ക് അയച്ചത്. വീട്ടിജോലിയ്‌ക്കെന്ന് പറഞ്ഞാണ് യുവതിയെ ഏജന്റുമാര്‍ എത്തിച്ചത്. രക്ഷപ്പെട്ട് എത്തിയ യുവതിയ്ക്ക് വെളിപ്പെടുത്താന്‍ ഉള്ളത് കൊടിയ പീഡനങ്ങളാണ്. മുക്കം സ്വദേശിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (11 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (23 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (27 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends