Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.എസ്.ഐ സഭയില്‍ വൈദികന്റെ പീഡനം; ഇരയായ യുവതി കോടതിയില്‍ അഭയം തേടിയതോടെ വൈദികനെതിരെ കേസെടുത്ത് പൊലീസ്

10 FEBRUARY 2019 01:33 PM IST
മലയാളി വാര്‍ത്ത

സിഎസ്‌ഐ സഭയിലെ വൈദികനെതിരെ കേസെടുക്കാന്‍ മടിച്ച പോലീസ് അവസാനം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസെടുത്തു. തിരുവനന്തപുരം സി.എസ്‌ഐ. സഭയിലെ ഫാദറിനെതിരേയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് കീഴിലുള്ള എല്‍എംഎസ് സെന്ററിലെ ജീവനക്കാരിയായിരുന്ന 46കാരിയാണ് വൈദികനെതിരേ പരാതിയുമായി രംഗത്തുവന്നത്.

വൈദിനെതിരെ വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്തത്. വൈദികനെതിരേ പരാതികൊടുത്തതിന്റെ പേരില്‍ യുവതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമാവുകയും യുവതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മ്യൂസിയം പൊലീസിന് കേസെടുക്കാതെ ഗത്യന്തരമില്ലാതെ വന്നത്.

ജലന്ദര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതി ഉയരുകയും അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സി.എസ്.ഐ സഭയെ പിടിച്ചുകുലുക്കി മറ്റൊരു പീഡന വിവാദവും ഉണ്ടായിരിക്കുന്നത്. സി.എസ്.ഐ വൈദികനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഭീഷണിപ്പെടുത്തലും പ്രലോഭനത്തിലും വഴങ്ങാതെ വന്നതോടെയാണ് പരാതിക്കാരിയെ സസ്‌പെന്റ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.

സി.എസ്.ഐയുടെ കീഴിലെ എല്‍.എം.എസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് വൈദികനെതിരെ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 23നാണ് വൈദികന്‍ തന്നെ പീഡിപ്പിച്ചതെന്ന് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും തിക്തമായ അനുഭവമാണ് ഉണ്ടായത്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ പോലീസ് ഒരുദിവസം മുഴുവന്‍ കാത്തുനിര്‍ത്തിയിട്ടും മൊഴി രേഖപ്പെടുത്തിയില്ലെന്ന് പരാതിക്കാരി പറയുന്നു.

21 വര്‍ഷമായി സി.എസ്.ഐയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പരാതിക്കാരി. പരാതിക്കാരിയും മറ്റൊരു സ്ത്രീയുമായി വൈദികനെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നു. പുറത്തിറങ്ങാന്‍ നേരം ഓഫീസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് പരാതിക്കാരിയോട് നില്‍ക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന് മുമ്പും ലൈംഗികാതിക്രമത്തിന് ഫാദര്‍ മുതിര്‍ന്നിരുന്നുവെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ ഇത്തവണ ഉടനെ സെക്രട്ടറിക്ക് പരാതി നല്‍കുകയും നടപടിയെടുക്കാതെ വന്നതോടെ ഉടനെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് യുവതി കോടതിയില്‍ പരാതിപ്പെട്ടത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (11 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (23 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (27 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends