Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുട്ടുമടക്കേണ്ടി വരും... അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ പരാതി നല്‍കി

10 FEBRUARY 2019 02:18 PM IST
മലയാളി വാര്‍ത്ത

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ജില്ലാ കളക്ടറേയും നേരിട്ട് ഫോണില്‍ വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് പരാതി അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം തിങ്കളാഴ്ച വിശദമായ പരാതി നല്‍കും.

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ തടയുകയും സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദമായിരിക്കുന്നത്. നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടര്‍ന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

2010 ലെ ഹൈക്കോടതി ഉത്തരവ പ്രകാരമാണ് പുഴയോരത്തെ നിര്‍മ്മാണത്തിന് സ്‌റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച്പി കമ്പനി പാര്‍ക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ പഴയുടെ തീരത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ തയാറാകാത്തതിനാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 

സ്‌റ്റോപ്പ് മെമ്മോ നല്‍കിയ രേണു രാജിന് ബുദ്ധിയില്ലെന്നും, ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ എംഎല്‍എ കളംമാറി. സബ് കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നായിരുന്നു എംഎല്‍എയുടെ മലക്കംമറിച്ചില്‍. എംഎല്‍എ എന്ന് മാത്രമാണ് അദേഹത്തെ വിളിച്ചതെന്നും നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദേഹത്തോട് പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ശക്തമായ നിലപാടുമായി വന്ന ദേവികുളം സബ് കളക്ടറെ അധിഷേപിച്ച സിപിഐയുടെ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടി വരാന്‍ സാധ്യത. രേണു രാജിനെ 'ബുദ്ധിയില്ലാത്തവള്‍' എന്നു പരസ്യമായി വിളിച്ച് അധിക്ഷേപിച്ച എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. സംഭവത്തെ പറ്റി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയെ തള്ളി പറഞ്ഞിട്ടുണ്ട്. സിപിഎമ്മും രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്.

അതിനിടെ ചാനലുകാരും രാഷ്ട്രീയ പാര്‍ട്ടിക്കാരും രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രന്‍ ശക്തമായ ഭഷയിലാണ് പ്രതികരിച്ചത്. എംഎല്‍എയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം എംഎല്‍എയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയിരുന്നു. പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എം.എല്‍.എ. രേണു രാജിനെ അവഹേളിച്ചത്. 'അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്... ഏതാണ്ട് ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്... കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.., അവള്ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല... അവള്‌ടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം... ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ...' ഇങ്ങനെ പോയി എം.എല്‍.എയുടെ അധിക്ഷേപം.

പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് ആവശ്യമായ റവന്യൂ രേഖകളില്ലാതെ ഒന്നരക്കോടിയോളം മുടക്കി കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം തടഞ്ഞ് സബ് കലക്ടര്‍ ഡോ. രേണുരാജ് ഈ മാസം ആറിന് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് റവന്യൂ വിഭാഗത്തിന്റെ എന്‍.ഒ.സിയടക്കമുള്ള രേഖകള്‍ നേടിയ ശേഷം മാത്രമേ കെട്ടിട നിര്‍മ്മാണം നടത്താവൂ എന്ന നിര്‍ദ്ദേശവും നോട്ടീസിലുണ്ടായിരുന്നു. എന്നാല്‍, സബ് കലക്ടറുടെ സ്‌റ്റോപ്പ് മെമ്മോയുള്ളതിനാല്‍ ഏഴു ദിവസത്തിനകം കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു കാണിച്ചുള്ള നോട്ടീസാണ് കരാറുകാരന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയതെന്നും റവന്യൂ അധികൃതര്‍ പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends