Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു, ജോലിക്കു കയറില്ല, പഞ്ചിംഗ് കൃത്യമായി ചെയ്യാനെത്തും, സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരില്‍ അധികവും തിരുവനന്തപുരം ജില്ലക്കാര്‍, കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹാജര്‍

10 FEBRUARY 2019 03:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലുംസ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു. ഏറ്റവും ഒടുവില്‍ തലസ്ഥാനത്ത് നടക്കുന്ന കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹാജര്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കേരളമെമ്പാടുമുള്ള ആയിരക്കണക്കിന് അധ്യാപകരെ തിരുവനന്തപുരത്ത് എത്തിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ ഉള്‍ശപ്പടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ സ്ലാസ് മുടക്കി കൂട്ടത്തോടെ തിരുവനന്തപുരമത്തയ്ക്ക് വണ്ടി കയറിയത്.

ടോമിന്‍ തച്ചങ്കരി തെറിച്ചതോടെ കെ.എസ്.ആര്‍.ടി.സി വീണ്ടും പൂര്‍വ്വാവസ്ഥയില്‍ എത്തി. ചീഫ് ഓഫീസ് ഉള്‍പ്പെടെ വീണ്ുകം യൂണിയന്‍ പ്രവര്‍ത്തകരുടെ പിടിയിലായി. ഡ്യൂട്ടിക്കു പോലും ആളെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍ ഇന്ന്. സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്നവരില്‍ പഞ്ചിംഗ് കൃത്യമായി ചെയ്തിട്ട് മുങ്ങുന്ന ' മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു. ഒരോ ഫയലുകളിലും ഓരോ ജീവിതങ്ങളാണെന്ന് ഉപദേശിച്ച മുഖ്യമന്ത്രിയെ വിദഗ്ധമായി കബളിപ്പിച്ചാണ് ജീവനക്കാരുടെ മുങ്ങല്‍. സെക്രട്ടേറിയറ്റില്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊണ്ടുവന്ന പരിഷ്‌കരണമായിരുന്നു ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം. എന്നാല്‍, കൃത്യസമയത്തുതന്നെ സെക്രട്ടേറിയറ്റിലെത്തി പഞ്ചിംഗ് നടത്തി ഓഫീസില്‍ കയറാതെ മുങ്ങുന്നവരാണ് ഏറെയും.

മുന്‍പത്തെ പോലെ തന്നെ പ്രധാനമായും തലസ്ഥാന ജില്ലയില്‍ താമസിക്കുന്നവരാണ് മുങ്ങല്‍ വിദഗ്ധരില്‍ അധികവും. രാവിലത്തെ 10.15നു മുന്‍പ് പഞ്ചിംഗ് കഴിഞ്ഞാല്‍ പിന്നെ 'പുറം പണികള്‍' എല്ലാംതീര്‍ത്ത് വൈകിട്ടോടെ വീണ്ടുമെത്തി പഞ്ച് ചെയ്യും. ജീവനക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. വകുപ്പുകളില്‍ ഇപ്പോഴൂം അറ്റന്റന്‍സ് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും, നിരീക്ഷണങ്ങളും പഞ്ചിംഗിലൂടെയാണ് നടത്തുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റായ സ്പാര്‍ക്കുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ആരംഭിച്ചത്. അതിനാല്‍ ഓഫീസില്‍ ജീവനക്കാരന്‍ വന്നില്ലെങ്കിലും ശമ്പളം വാങ്ങാന്‍ പഞ്ചു ചെയ്താല്‍ മതിയാകും. ഇത് മനസ്സിലാക്കിയാണ് ജീവനക്കാര്‍ സര്‍ക്കാരിനെയും ഫലുകളില്‍ കുരുങ്ങിക്കിടക്കുന്ന സാധാരണക്കാരെയും പറ്റിക്കുന്നത്.

ജോലിസമയത്ത് സംഘടനാ പ്രവര്‍ത്തനം, പ്രതിഷേധങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തനം, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓണം, ക്രിസ്തുമസ് എന്നീ പൊതു ഉത്സവങ്ങളുടെ ഭാഗമായി ഓരോ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിപാടികളും ഒഴിവാക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി തന്നെ വനിതാ മതിലിനു വേണ്ടി ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഒരു ദിവസം അവധി നല്‍കി. മതിലിന്റെ 'മേസ്തരി'മാരാകട്ടെ ദിവസങ്ങളോളം സംഘാടനത്തിനായി അവധിയില്‍ ആയിരുന്നു.

പഞ്ചിംഗ് ആരംഭിച്ച സമയത്ത് എല്ലാ ജീവനക്കാരും കൃത്യസമയത്ത് സെക്രട്ടേറിയറ്റിലെത്തി പഞ്ച്‌ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നു. ദിവസങ്ങളോളം നീണ്ട നിരതന്നെയായിരുന്നു സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചു. എല്ലാ ജീവനക്കാരും പഞ്ചിംഗ് കൃത്യമായി ചെയ്യാനും ആരംഭിച്ചു. എന്നാല്‍, മിക്ക വകുപ്പ് ഓഫീസുകളിലും ജീവനക്കാര്‍ ജോലിക്കില്ലെന്ന വസ്തുത അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. എല്ലാ കെട്ടിടത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഒരു പഞ്ചിംഗ് മെഷീനില്‍ രാവിലെ പഞ്ചു ചെയ്തിട്ട് മുങ്ങുന്നവര്‍ വൈകിട്ട് എത്തി പഞ്ച് ചെയ്ത് മടങ്ങുകയാണ് പതിവ്. മറ്റു ജില്ലകളില്‍ നിന്നും വരുന്ന ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ കൂടുതലായും ഇപ്പോളും ജോലിചെയ്യുന്നത്. ഇവര്‍ക്ക് രാവിലെ പഞ്ചു ചെയ്തിട്ട് പോകാന്‍ ഇടമില്ലാത്തതു കൊണ്ടാണ് ഓഫീസില്‍ തന്നെയിരിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്‍ക്ക് രാവിലെ പഞ്ചു ചെയാതാല്‍ വൈകിട്ട് വീണ്ടുമെത്താനാകുമെന്നാണ് ഗുണം. കുടപ്പനക്കുന്ന് കലക്ട്രറ്റിലാകട്ടെ രാവിലെ എത്തുന്ന ജീവനക്കാരെ പിന്നെ കാണണമെങ്കില്‍ വൈകിട്ട് നാലു മണിയാകണം 11ന് ചായ കുടിക്കാന്‍ ഇറങ്ജുന്നവരില്‍ ഉടന്‍ തിരിച്ചെത്തുന്നവര്‍ കുറവാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളിലെയും സ്ഥിതി ഇതായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ സംഘടനാ ഭേദമില്ലാതെ ജീവനക്കാര്‍ ഒന്നിച്ചതോടെ ഓഫീസ് കയറി ഇറങ്ങി പൊതുജനം മടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends