Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എം എന്ന സ്ത്രീവിരുദ്ധ കൂട്ടായ്മയും ഇരകളാക്കപ്പെടുന്ന വനിതകളും

10 FEBRUARY 2019 03:45 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കേരളത്തിന്റെ ഭരണം കൈയാളുന്ന സി.പി.എമ്മിന്റെ ഇംഗിതത്തിനും തീട്ടൂരങ്ങള്‍ക്കും വഴങ്ങാത്തതിന്റെ പേരില്‍ നിരന്തരമായ അവഹേളനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുന്ന വനിതകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ, പൊതുപ്രവര്‍ത്തകരെന്നോ, സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് സി.പി.എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും അധിക്ഷേപത്തിന് വനിതകൾ ഇരയാകുന്നത്. ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെതിരെയുള്ള അധിക്ഷേപമാണ് അതിലേ എറ്റവും അവസാന ഉദാഹരണം. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ല ഓഫീസ് റെയ്ഡ് നടത്തിയതിന്റെ പേരില്‍ രായ്ക്കുരാമാനം സ്ഥലംമാറ്റംചെയ്യപ്പെടുകയും പാര്‍ട്ടി നേതാക്കളുടെ ഭീഷണി നേരിടുകയും ചെയ്ത് ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ അനുഭവം വാര്‍ത്തകളില്‍ നിന്ന് മായുന്നതിന് മുമ്പാണ് ദേവികളും സബ്കളക്ടറുടെ ദുരനുഭവം കേരളം കണ്ടത്. ഇതിന് മുമ്പും സ്ത്രീവിരുദ്ധ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധരാണ് സി.പി.എം നേതാക്കളും പാര്‍ട്ടി മന്ത്രിമാരും. മൂന്നാറിലെ തോട്ടം തോഴിലാളി സമാരത്തില്‍ മെമ്പിളൈ ഒരുമേ നേതാവ് ഗോമതി, കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയും ഗര്‍ഭിണിയുമായിരുന്ന ജ്യോത്സനയുടെ വയറ്റില്‍ പാര്‍ട്ടി അക്രമികള്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം, കണ്ണൂരിലെ ഓട്ടോ തൊഴിലാളി ചിത്രലേഖ, നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയെ തിരുവനന്തപുരത്ത് റോഡിലൂടെ വലിച്ചിഴച്ച കേരള പോലീസ് നടപടി, അങ്ങനെ നീളുന്നു വനിതകള്‍ അനുഭവിച്ച പാര്‍ട്ടി ക്രൂരതകളുടെ പട്ടിക.

പാര്‍ട്ടിനേതാക്കളുടെ ചില വായ്‌മൊഴി സ്ത്രീവിരുദ്ധതകള്‍

'ഒരു സ്ത്രീയാണ്. അവര്‍ക്ക് ഒരു മാതിരി സൂക്കേടാണ്. അവിടെ പഠിപ്പീരല്ല, വാതിലടച്ചിട്ട് വേറെ ഇടപാടാ...'
എം എം മണി, പൈനാവ് പോളിടെക്‌നിക് വനിത പ്രിന്‍സിപ്പളിനെക്കുറിച്ച് ഫെബ്രുവരി 23, 2016ന് പൊതുയോഗത്തില്‍ പറഞ്ഞത്.

'.... അവിടെ ഇയാളുടെ കൂടെയാ, സബ് കളക്ടറുടെ കൂടെയാ, വൈകുന്നേരം. പണ്ട് സുരേഷ് കുമാര്‍ വന്നിട്ട് കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ, പൂച്ച..... പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടിയും ഉണ്ടായിരുന്നു.' 'പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായല്ലോ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്.ഏത്....?' മന്ത്രി എം എം മണി, വൈദ്യുതി മന്ത്രി, ഏപ്രില്‍ 23, 2017 ന് പൊതുയോഗത്തില്‍ നടത്തിയ അധിക്ഷേപം.

'നിന്നെ ഇനി മേലാല്‍ ഈ പാര്‍ടിയില്‍ കണ്ട് പോകരുത്. ഇവളെപ്പോലുള്ളവരെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറും. ഇവള്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു''. മന്ത്രി ജി.സുധാകരൻ 2016, ഫെബ്രുവരി 23ന് പൊതുയോഗത്തില്‍ വെച്ച് അപമാനിച്ചിറക്കിവിടുകയായിരുന്നു. ഇതില്‍ ജി. സുധാകരനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടാകുകയായിരുന്നു.

'ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും... ഒരു ഐ എ എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കെണ്ടേ?'

എസ് രാജേന്ദ്രന്‍, സി പി എം എം എല്‍ എ, ദേവികുളം വനിതാ സബ് കളക്ടര്‍ രേണു രാജിനോട് ഫെബ്രുവരി എട്ടിന് പൊതുജനമധ്യത്തില്‍.

സി.പി.എം മതിലുകെട്ടി പുറത്തുനിര്‍ത്തി വേട്ടയാടുന്ന വനിതകളുടെ പട്ടിക വളരെ നീണ്ടതാണ്. പത്തനം തിട്ട മുന്‍ കലക്ടര്‍ ആര്‍. ഗിരിജ ഐഎസ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ഭരണകക്ഷി നേതാവിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. കലക്ടറേറ്റിന് മുന്നില്‍ കലക്ടര്‍ക്കെതിരെ സി.പി.എം സ്‌പോണ്‍സേര്‍ഡ് നിരന്തര സമരങ്ങള്‍. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനപ്രകാരം ഇവരെ സ്ഥലം മാറ്റുകയായിരുന്നു.

അന്ന് തന്നെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.ബി. ഹര്‍ഷകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് - ' പത്തനംതിട്ടയില്‍ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു '.
ഡാകിനി ആരെന്ന ചര്‍ച്ച കൊഴുക്കുന്നതിനിടയില്‍ മറ്റൊരു സി പി എം നേതാവായ അഡ്വ. മനോജ് എസ് എഴുതുന്നു - ' ഈ ഡാകിനി (ഗിരിജ ഐ.എ.എസ്) ആണെന്ന് ആര്‍ക്കാണ് അറിയാത്തത് ' അങ്ങനെ ഗിരിജിക്കെതിരെ നടന്ന പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ് വേട്ടയാടുകള്‍ നടന്നു.

പൊലീസും സി.പി.എമ്മുകാരും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറയുന്നു. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വവും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമം പോലീസിന്റെ ഒത്താശയോടെ സി.പി.എം നടത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഗോമതിയോട് പകവീട്ടുകയാണ് . മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങള്‍ തുടര്‍ന്നതിന്റെ പേരിലുമാണ് നീക്കങ്ങള്‍. ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് ഗോമതി. . സമരം നയിച്ചതിന്റെ പേരില്‍ തോട്ടത്തിലെ ജോലി നഷ്ടപ്പെട്ടു. മൂന്നാര്‍ കോളനിയിലെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. 17 കേസുകളാണ് ഗോമതിക്കെതിരെ എടുത്തിരിക്കുന്നത് - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗോമതിയുടെ മകന്‍ പീഡിപ്പിച്ചു എന്ന കേസുള്‍പ്പടെ.

കോഴിക്കോട് കോടഞ്ചേരിയില്‍ നാല് മാസം ഗര്‍ഭിണിയായ ജോത്സ്യന എന്ന യുവതിയുടെ വീട്ടില്‍ അക്രമം നടത്തുകയും അവരുടെ വയറ്റില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചവിട്ടിയ സംഭവം മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ചവിട്ടി ന്റെ ആഘാതത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അതു കൊണ്ടൊന്നും ആ പാവപ്പെട്ട കുടുംബത്തിന് നേരെയുള്ള പ്രതികാരവും പീഡനവും അവസാനിച്ചിട്ടില്ല. പാര്‍ടിയുടെ നിരന്തര ശല്യം മൂലം ആകുടുംബം വീട് വിട്ട് താമരശേരിയിലേക്ക് പലായനം ചെയ്തു - വാടക വീട്ടില്‍ താമസിക്കുന്ന സ്ഥലത്തും പാര്‍ട്ടി വക പീഡനങ്ങള്‍ - വാടക വീട്ടിന് കല്ലേറ്- ഭര്‍ത്താവിനെതിരെ കള്ള ക്കേസ്, ഇങ്ങനെ പോകുന്നു പാര്‍ട്ടി വക സ്ത്രീ സുരക്ഷ . ജോത്സ്യനയുടെ ഏഴ് വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് പാര്‍ടി പറഞ്ഞത് കേള്‍ക്കാത്തതിന്റെ ശിക്ഷയാണിതെല്ലാം. പോസ്‌കോ കേസിലെ പ്രതി അവിടെ വിലസുന്നുണ്ട്. പോലീസ് പിടിക്കുന്നില്ല. ബെഹ്‌റയുടെ സര്‍ക്കുലറകള്‍ക്ക് പാര്‍ട്ടിയും പോലീസും പുല്ലുവില യാ ണ് കല്പിച്ചിരിക്കുന്നത്.

ചിത്രലേഖ - വര്‍ഷങ്ങളായി സിപിഎം വിരുദ്ധയും പ്രതിലോമകാരിയുമാണ്. കണ്ണൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നിശ്ചയിച്ച് പാവപ്പെട്ട ഈ ദലിത് യുവതിക്കെതിരെ സി പി എം പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ വീട് വെക്കാന്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്ത് മാതൃക കാണിച്ചു. ഒടുവില്‍ ഹൈക്കോടതിയുടെ ദയാവായ്പില്‍ സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്തു. ഇത്തരം സദ് പ്രവര്‍ത്തികള്‍ പാര്‍ട്ടി കൃത്യമായി നടത്തി വരുന്നുണ്ട്.

ഒരുവശത്ത് സ്ത്രീസുരക്ഷിതത്വവും ലിംഗസമത്വവും കൊട്ടിഘോഷിച്ച് കോടികള്‍ മുടക്കി നാടൊട്ടുക്ക് മതില് ണിയുന്ന സര്‍ക്കാരും സി.പി.എം സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്കെതിരെയുള്‍പ്പെടെ ഇത്തരം നീചമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (20 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (24 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends