നാട്ടിലെത്താതെ സുഹൃത്തിന്റെ വീട്ടില്‍ പൂരത്തിനെത്തിയ പട്ടേരി നാരായണന്‍ ഗുരുവായൂരില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ നാട്ടുകാര്‍

ഇന്നലെ ഗുരുവായൂരില്‍ ആനയുടെ ചവിട്ടേറ്റ് പട്ടേരി നാരായണന്‍ മരണപ്പെട്ടെന്ന വാര്‍ത്ത പാലകുളങ്ങരയിലെ നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞട്ടിച്ചു. ദോഹയില്‍ നിന്ന് വീട്ടില്‍ വരാതെ നേരിട്ട് അദ്ദേഹം ഗുരുവായൂരിലെത്തുകയായിരുന്നു.
ഖത്തറില്‍ ജോലിചെയ്യുന്ന കോട്ടപ്പടി മുള്ളത്ത് വീട്ടില്‍ ഷൈജുവാണ് കോട്ടപ്പടി സൗഹൃദ പൂരാഘോഷ കമ്മിറ്റിക്കുവേണ്ടി ആനയെ കൊണ്ടുവന്നത്.ഷൈജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശവും ഇന്നലെയായിരുന്നു.
ഗൃഹപ്രവേശനത്തിനും പൂരത്തിനുമായാണ് ഷൈജുവിന്റെ കുടുംബസുഹൃത്തായ നാരായണന്‍ ഖത്തറില്‍നിന്ന് ഇന്നലെ രാത്രി കോട്ടപ്പടിയില്‍ എത്തിയത്.
ഉദാരമതിയായിരുന്ന ഇദ്ദേഹം നിരവധി പേരെ വിദേശത്തേക്ക് കൊണ്ടു പോകുകയും പലര്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. ഭാര്യ.ബേബി നിഷ. മക്കള്‍: ഡോ.നീന (ജില്ലാ ആശുപത്രി,കണ്ണൂര്‍), റിനു. മരുമകന്‍: ഡോ.വിശാല്‍ (ജില്ലാ ആശുപത്രി, കണ്ണൂര്‍). സഹോദരങ്ങള്‍: ജാനകി, ശാരദ, കുന്ദന്‍, കമലാക്ഷി, സുരേന്ദ്രന്‍, രമേശന്‍, പരേതനായ ലക്ഷ്മണന്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം ആറിന് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.ആനയുടെ ചവിട്ടേറ്റ് കോഴിക്കോട് നരിക്കുനി മടവൂര്‍ അരീക്കല്‍ വീട്ടില്‍ മുരുകനും (60) മരിച്ചിരുന്നു.നാരായണന്റെ സുഹൃത്താണ് മുരുകന്‍.
https://www.facebook.com/Malayalivartha
























