Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ലേലത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും കൊങ്കിണി ആനകള്‍

10 FEBRUARY 2019 03:15 PM IST
മലയാളി വാര്‍ത്ത

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ലന്താന തണ്ടില്‍ (കൊങ്കിണി) നിര്‍മിച്ച 30-ഓളം ആനകളുടെ പ്രദര്‍ശനം ആരംഭിച്ചു. വനത്തിനും വന്യമൃഗങ്ങള്‍ക്കും ഭീഷണിയായി വളരുന്ന ലന്താന എന്ന പാഴ്‌ച്ചെടി ഉപയോഗിച്ച് ആനകളെ നിര്‍മിച്ചിരിക്കുന്നത് ആനകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദ് റിയല്‍ എലിഫന്റ് കളക്ടീവും ദ എലിഫന്റ് ഫാമിലിയും ചേര്‍ന്നാണ്. കൊങ്കിണിക്കു പുറമെ അരിപ്പൂച്ചെടിയെന്നും ഇതറിയപ്പെടുന്നു.

പ്രകൃതിയില്‍ ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധവും ലന്താന ചെടികളുടെ ദൂഷ്യവശങ്ങളും വിശദീകരിക്കുന്നതിനൊപ്പം ആദിവാസികള്‍ക്കൊരു വരുമാനവും പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. വിഷാംശമുള്ള ലന്താന ചെടികള്‍ ആഫ്രിക്കയില്‍നിന്നു ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെത്തിച്ചതെന്നു കരുതുന്നതായി ഗൂഡല്ലൂര്‍ കേന്ദ്രമായുള്ള ഗവേഷണ സ്ഥാപനമായ ഷോള ട്രസ്റ്റിലെ ഗവേകരായ ഐറിനും താഷി തെക്കേക്കരയും പറഞ്ഞു.

വനങ്ങളിലും മറ്റും ഇതിന്റെ വ്യാപനം ആദിവാസികള്‍ക്കും തിരിച്ചടിയായ സാഹചര്യത്തിലാണു ലന്തചെടിവള്ളികള്‍ക്കൊണ്ട് ആനരൂപ നിര്‍മാണ പദ്ധതി തുടങ്ങിയത്. ചെടിയുടെ തണ്ട് വേവിച്ചെടുത്തു കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാതെയാണു നിര്‍മാണം. മൈസൂര്‍ വനാന്തരങ്ങളിലും ഗൂഡല്ലൂരിലുമുള്ള പനിയ, ബേട്ടക്കുറുമ്പ, സോലിഗ സമുദായങ്ങളില്‍പ്പെട്ട ഏഴുപതിലേറെ ആദിവാസി കലാകാരന്‍മാരാണ് ആനകളെ നിര്‍മിക്കുന്നത്. നിലവില്‍ 101 ആനകളെ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രദര്‍ശനത്തിനുശേഷം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ആനകളുടെ പ്രദര്‍ശനം നടത്തും. 2020-ല്‍ ഇംഗ്ലണ്ടിലെ വിക്ടോറിയ, ആല്‍ബര്‍ട്ട് മ്യൂസിയം, ലണ്ടനിലെ റോയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.

2021-ല്‍ അമേരിക്കയില്‍ നടത്തുന്ന പ്രദര്‍ശനത്തിനു ശേഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിക്കുന്ന ആനകളെ അവിടെവച്ചു ലേലം ചെയ്യും. ആനകളെ ലേലം ചെയ്ത് ലഭിക്കുന്ന തുക ഏഷ്യന്‍ എലിഫന്റ്‌സ് ഫണ്ടിനു കൈമാറും. ഫോര്‍ട്ടുകൊച്ചിയിലെ ആനകളുടെ പ്രദര്‍ശനം ഫെബ്രുവരി 28 വരെ തുടരും. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends