Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുസ്തകവായനയിലേക്കുള്ള വഴിയ്ക്ക് താഴും പൂട്ടുമിടാതെ ഈശ്വര വിലാസം സ്‌കൂള്‍

10 FEBRUARY 2019 03:41 PM IST
മലയാളി വാര്‍ത്ത

അക്ഷര പുരയ്ക്ക് താഴും പൂട്ടുമിടാതെ അറിവിന്റെ കവാടം തുറന്നിട്ട് മാതൃക ആവുകയാണ് ഈ വിദ്യാലയം. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ആരുടേയും അനുവാദം ഇല്ലാതെ പുസ്തകം എടുത്തു വായിക്കാം, തിരിച്ചു വെക്കാം. കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂളില്‍ ഇത്തരത്തില്‍ ഒരു തുറന്ന വായനശാല ആരംഭിച്ചത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ കുട്ടികളാണ് തുറന്ന വായനാശാലയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചത്. എന്‍ എസ് എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ പലയിടങ്ങളില്‍ നിന്നും വായനശാലയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു. കഥ, കവിത, നോവല്‍, ബാലസാഹിത്യം, നാടകം, ജീവചരിത്രം, പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് സ്‌കൂളില്‍ ഏല്‍പ്പിച്ചു.

കുട്ടികള്‍ തന്നെ സ്‌കൂളിന്റെ വരാന്തയില്‍ വായനാശാല ഒരുക്കി. കുട്ടികള്‍ക്കും സ്‌കൂളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്കും ഇവിടെ എത്തി ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്തു വായിക്കാം. ആവശ്യമായ പുസ്തകങ്ങള്‍ വീടുകളില്‍ കൊണ്ടു പോയി വായിക്കണമെങ്കില്‍ അവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിലെ വയനാശാലയുടെ ചുമതലയുള്ള ലീഡറെ സമീപിക്കാവുന്നതാണ്.

ഈ വായനാശാലയിലേക്ക് വിജ്ഞാന പ്രദമായ പുസ്തകങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്നതാണ്. നല്‍കുന്നവരുടെ പേര് പുസ്തകത്തില്‍ എഴുതി സൂക്ഷിക്കും. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇരുനൂറിലധികം വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ എന്‍എസ്എസ് യൂണിറ്റിലെ അംഗങ്ങള്‍ തുറന്ന വയനാശാലയില്‍ എത്തിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂളിലും ലൈബ്രറിയും ലൈബ്രറിക്ക് ചുമതലപ്പെട്ട അധ്യപകരും ഉണ്ടാകും. എന്നാല്‍ കുട്ടികള്‍ കുട്ടികള്‍ക്കായി പുസ്തക വിതരണം നടത്തുന്ന തുറന്ന വായനാശാലയെ ആരും പിന്തുണച്ചു കണ്ടിട്ടില്ല. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഇവിടെ ഇത്തരം സംരംഭം തുടങ്ങിയിട്ടുള്ളത്. തുറന്ന വായനാശാല റിട്ട. അധ്യാപകനും എഴുത്തുകാരനുമായ നീലേശ്വരം സദാശിവനാണ് ഉദ്ഘാടനം ചെയ്തത്.

പി ടി എ പ്രസിഡന്റ് ഗോപകുമാര്‍ വി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി വിദ്യാധരന്‍, സ്‌കൂള്‍ മാനേജര്‍ കെ. സുരേഷ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ലേഖ ജെ നായര്‍, അധ്യാപകരായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എം എസ് ഹരികുമാര്‍, പി ടിഎ എക്‌സിക്യൂട്ടീവ് അംഗം ശ്രീകുമാര്‍, എന്‍എസ് എസ് പ്രതിനിധികളായ സുബിന്‍, അഖില എന്നിവര്‍ പ്രസംഗിച്ചു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (19 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (23 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends