വീട്ടുകാരറിയാതെ അടുത്തുള്ള കായലില്‍ നീന്താനിറങ്ങിയ കുട്ടികള്‍ അനധികൃതമായി മണലെടുത്ത ഗര്‍ത്തത്തില്‍ അകപ്പെട്ട് മുങ്ങി മരിച്ചു

വീട്ടുകാരറിയാതെ സമീപത്തെ കായലില്‍ നീന്താനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വലിയഴീക്കല്‍ തറയില്‍ക്കടവ് മാലിശേരില്‍ ശിവജിയുടെ മകന്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക് (അമ്പാടി14), പുതുവലില്‍ ശിവന്‍കുഞ്ഞിന്റെ മകന്‍ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ (9) എന്നിവരാണ് മരിച്ചത്. കായലില്‍നിന്ന് അനധികൃതമായി മണലെടുത്ത ഗര്‍ത്തത്തില്‍ അകപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അവധിദിവസമായ ഇന്നലെ രാവിലെയോടെ ഇരുവരും വട്ടക്കായലില്‍ നീന്താനിറങ്ങിയപ്പോള്‍ വീട്ടുകാര്‍ വിലക്കി തിരികെ കയറ്റിയിരുന്നു. ഇതിനുശേഷം വീണ്ടും ഇറങ്ങുകയായിരുന്നു. ഇരുവരെയും കാണാതായതോടെ വീട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ രാവിലെ 11.30 ഓടെ നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിനുശേഷം കാര്‍ത്തിക്കിന്റെ മൃതദേഹവും കായലില്‍ കണ്ടെത്തി. കായലില്‍ വെള്ളം കുറവാണെങ്കിലും ചില ഭാഗങ്ങളില്‍ മണലെടുത്തതിനെ തുടര്‍ന്ന് വലിയ ആഴമാണ്. വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടിലൂടെ നീന്തുന്നതിനിടെ, മണ്ണെടുക്കാനായി ഡ്രഡ്ജ് ചെയ്ത ഭാഗത്ത് താഴ്ന്നുപോയതാകാമെന്നാണ് കരുതുന്നത്.
കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടരയോടെ മൃതദേഹങ്ങള്‍ ഇരുവരുടെയും വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വലിയഴീക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആദര്‍ശ (കുട്ടമ്മ)യാണ് കാര്‍ത്തിക്കിന്റെ മാതാവ്: സഹോദരന്‍: കിരണ്‍. നിരഞ്ജന്റെ മാതാവ്: ലീന. സഹോദരന്‍: നീരജ്. തൃക്കുന്നപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു
"
https://www.facebook.com/Malayalivartha
























