Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല നട നാളെ തുറക്കുമ്പോള്‍ ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തും... തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്പ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുമെന്നാണ് സൂചന

11 FEBRUARY 2019 09:18 AM IST
മലയാളി വാര്‍ത്ത

ശബരിമല നട നാളെ തുറക്കുമ്പോള്‍ ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തും. പ്രതിരോധം ഏതുരീതിയില്‍ വേണമെന്ന് ഇന്നും നാളെയുമായി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. സമരം തുടരുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്പ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ തുടര്‍ന്ന് നാളെ മുതല്‍ നട അടയ്ക്കുന്ന 17ന് രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീകോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നാളെ നട തുറക്കുന്നത്. ദര്‍ശനം നടത്താന്‍ യുവതികള്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ച സാഹചര്യത്തില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നും യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നാളെ രാവിലെ പത്തിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രമേ ഭക്തരെയും മാദ്ധ്യമങ്ങളെയും പമ്പയിലേക്കും സന്നിധാനത്തേക്കും വിടുകയുള്ളൂ.എ.ഡി.ജി.പിമാരായ അനില്‍കാന്തിനും അനന്തകൃഷ്ണനുമാണ് സുരക്ഷാ ചുമതല. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ മൂവായിരം പൊലീസുകാരെ വിന്യസിക്കും.

കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട നാളെ തുറക്കുമ്‌ബോഴും സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. നിരോധനാജ്ഞ വീണ്ടും നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ നിരോധനാജ്ഞ നടപ്പാക്കാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാകും പൊലീസ് ഏര്‍പ്പെടുത്തുക.കുംഭമാസപൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഇത് തടയാന്‍ ഭക്തരേയും സംഘപരിവാര്‍ സംഘടനകളെത്തിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പൊലീസ് എടുക്കുന്നത്.

കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അപേക്ഷകര്‍ക്ക് ഇതുവരെ സേന മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്. ഇത്തവണയും സംഘര്‍ഷ സാധ്യത ശബരിമലയില്‍ ഉണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കും. വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുംഭമാസ പൂജകള്‍ക്കായി വിപുലമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. 3000 പൊലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്പി. വി. അജിത്തും ഡിവൈ.എസ്പി.മാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്ബയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി. മധു, ഡിവൈ.എസ്പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍നോട്ടംവഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (31 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (37 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (48 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (56 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends