Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഇരുവരും... ബി.ജെ.പിയും മറ്റുളള ചില സംഘടനകളും സഹോദരന്‍ ഭരത്ഭൂഷണിനെ ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ നോക്കുന്നു; ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുമുമ്പ് തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു

11 FEBRUARY 2019 11:13 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കയറിയതിന്റെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട കനക ദുര്‍ഗ ബിന്ദുവിനെ കണ്ട് സങ്കടങ്ങളെല്ലാം പറഞ്ഞു. അങ്ങനെ അവര്‍ പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിവരിച്ചു. കനകദുര്‍ഗയോടൊപ്പം മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കി മാറ്റി കനകദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ബിന്ദു പറഞ്ഞു.

ബി.ജെ.പിയും മറ്റുളള ചില സംഘടനകളും സഹോദരന്‍ ഭരത്ഭൂഷണിനെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. ഒറ്റപ്പെടുത്തിയശേഷം കനകദുര്‍ഗയെ മലപ്പുറത്തുനിന്നും ഓടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ബിന്ദു പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുമുമ്പ് തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ഇതിനുശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നും കനകദുര്‍ഗ പറഞ്ഞു. ഇതിനുപിന്നില്‍ ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടുണ്ട്. പണംനല്‍കി സ്വാധീനിച്ചിട്ടുണ്ടോയെന്നു സംശയിക്കുന്നതായും കനകദുര്‍ഗ പറഞ്ഞു.

ചില മാധ്യമങ്ങളും ചാനലുകളും അടിസ്ഥാനരഹിതമായ ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ പോലും കനകദുര്‍ഗയെ തിരിഞ്ഞുനോക്കുന്നില്ലെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുന്നതായി ബിന്ദു പറഞ്ഞു. ക്രിമിനല്‍ സ്വഭാവത്തിലൂടെ പെരുമാറുന്ന സഹോദരനാണു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സഹോദരനാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ നില്‍ക്കുന്നത്. ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുകയാണ്. കേരളത്തില്‍ നിന്നും ഇതിനു വ്യാപക പിന്തുണ കിട്ടുന്നുണ്ട്. കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നുമാണ് പന്തുണ ലഭിക്കാത്തത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുേമ്പാഴുണ്ടായിരുന്ന ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റു വെച്ചതിനുശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂ ടെയും പ്രചരിപ്പിച്ചത് സഹോദരനാണ്. പ്രത്യക്ഷത്തില്‍ അക്രമിക്കാന്‍ പറ്റില്ല എന്നു കണ്ടതോടെയാണ് അവര്‍ കുടുംബത്തെ ഉപേയാഗിച്ച് വളഞ്ഞവഴി സ്വീകരിക്കുന്നത്. ഭര്‍തൃമാതാവിനെ പ്രലോഭിപ്പിച്ച് അവര്‍ മുഖേനയും പരുക്കേല്‍പ്പിക്കുന്നു. വീട്ടിലേക്കു കയറ്റില്ലെന്നും ഒരുമിച്ചു ജീവിക്കില്ലെന്നുമുള്ള നിലപാട് ഭര്‍ത്താവിനില്ല. സംഘപരിവാര്‍ കുടുംബത്തെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും അകറ്റിനിര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് അവര്‍ പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്നത്. നിക്ഷിപ്ത താല്‍പര്യം ഉപയോഗിച്ചു കലാപമുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് അവസരം നല്‍കേണ്ട എന്നു കരുതിയാണ് ആദ്യതവണ മാറിനിന്നത്. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്കു മടങ്ങാനും കനകദുര്‍ഗയെ സഹായിക്കാന്‍ മുഴുവന്‍ പുരോഗമന ശക്തികളും മുന്നോട്ടുവരണെമന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തങ്ങളെ കൂടാതെ മൂന്നുപേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി അറിയാമെന്നും ബിന്ദു പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരേയും കുട്ടികളെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കുെമന്നും കനകദുര്‍ഗ പ്രതികരിച്ചു. സുഭദ്ര ടീച്ചര്‍, അഡ്വ. പുഷ്പ, സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് (സി.െഎ.ടി.യു.) മുജീബ്‌റഹ്മാന്‍, ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

അതേസമയം ശബരിമല ദര്‍ശനത്തില്‍ പൂര്‍ണതൃപ്തരാണെന്നും ഇനിയും സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ബിന്ദുവും കനകദുര്‍ഗയും പറഞ്ഞു. സ്ത്രീകള്‍ കൂട്ടമായി കുംഭമാസത്തില്‍ത്തന്നെ മലകയറണം. വ്യത്യസ്ത സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുവന്നത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ട്. മക്കളെ കാണാന്‍ പറ്റുന്നില്ല. അമ്മായിഅമ്മയുടെ ഭാഗത്തുനിന്നുളള മര്‍ദനം. വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്താതിരുന്നതെന്നും കനകദുര്‍ഗ പറഞ്ഞു. ചെറുപ്പത്തില്‍ത്തന്നെ ശബരിമല ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ച് വ്യക്തിയായിരുന്നു താനെന്നും കനകദുര്‍ഗ പറഞ്ഞു. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (28 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (34 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (45 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (53 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends