Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആചാര ലംഘനത്തിന് തയ്യാറായി നില്‍ക്കുന്നത് 35 യുവതികള്‍ ... ബിന്ദുവും കനകദുര്‍ഗയും വീണ്ടും എത്തിയേക്കും, ആചാരലംഘനം എങ്ങനെയും തടയണമെന്ന നിലപാടിലുറച്ച് ഭക്തര്‍, കുംഭ മാസ പൂജയും ശബരിമലയില്‍ സംഘര്‍ഷഭരിതമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

11 FEBRUARY 2019 09:50 AM IST
മലയാളി വാര്‍ത്ത

കുംഭ മാസ പൂജയും ശബരിമലയില്‍ സംഘര്‍ഷഭരിതമാകും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആചാര ലംഘനത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് തന്നെയാണ് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. ആര്‍ത്തവ വിശ്വാസത്തേയും തള്ളി പറഞ്ഞ ദേവസ്വം ബോര്‍ഡിനെയും ഭക്തര്‍ സംശയിക്കുന്നുണ്ട്. ഇതോടെ വിശ്വാസികളും ആചാര ലംഘനം എങ്ങനെയും തടയണം ഉറച്ച നിലപാടിലാണ്. ആചാരം നിലനിര്‍ത്താന്‍ വിശ്വാസികള്‍ മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവ് കോടതി നടപടികള്‍ നല്‍കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ക്ഷേത്രത്തിലേക്ക് എത്തുന്ന യുവതികളെ തടയാന്‍ തന്നെയാണ് വിശ്വാസ സംരക്ഷണ സംഘടനകളുടെ തീരുമാനം. നേരത്തെ 51 യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. പിന്നീട് അത് 17 ആയി. ഒടുവില്‍ നിയമസഭയെ അറിയിച്ചത് രണ്ട് പേരെന്നാണ്. ഈ സാഹചര്യത്തില്‍ ആചാര ലംഘനത്തെ തടയാനുള്ള ചെറുത്ത് നില്‍പ്പ് വലിയ വിജയമായിരുന്നുവെന്നാണ് ശബരിമല കര്‍മ്മ സമിതിയുടെവിലയിരുത്തല്‍.

കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അപേക്ഷകര്‍ക്ക് ഇതുവരെ സേന മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്. ഇത്തവണയും സംഘര്‍ഷ സാധ്യത ശബരിമലയില്‍ ഉണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കും. വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുംഭമാസ പൂജകള്‍ക്കായി വിപുലമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. 3000 പൊലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്പി. വി. അജിത്തും ഡിവൈ.എസ്പി.മാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്ബയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി. മധു, ഡിവൈ.എസ്പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍നോട്ടംവഹിക്കും.

കുംഭമാസപൂജയ്ക്ക് നട തുറക്കുമ്‌ബോള്‍ യുവതികളെത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കും. ചില സംഘടനകളെ ഇന്റലിജന്റ്‌സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തരില്‍നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. യുവതികളെത്തിയാല്‍ ഇത്തവണയും ഇത് തുടരുമെന്നാണഅ വിലയിരുത്തല്‍. അതിനിടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയേ അനുവദിക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. നിലയ്ക്കല്‍നിന്നും പമ്ബയിലേക്കു കെ.എസ്.ആര്‍.ടി.സി. ബസ് ഉപയോഗപ്പെടുത്തണം.

ശബരിമല ദര്‍ശനത്തില്‍ പൂര്‍ണതൃപ്തരാണെന്നും ഇനിയും സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടമായി കുംഭമാസത്തില്‍ത്തന്നെ മലകയറണം. വ്യത്യസ്ത സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുവന്നത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ട്. മക്കളെ കാണാന്‍ പറ്റുന്നില്ല. അമ്മായിഅമ്മയുടെ ഭാഗത്തുനിന്നുള്ള മര്‍ദനം. വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്താതിരുന്നതെന്നും കനകദുര്‍ഗ വിശദീകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ ശബരിമല ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ച് വ്യക്തിയായിരുന്നു താനെന്നും കനകദുര്‍ഗ പറഞ്ഞു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുംഭമാസത്തിലും യുവതികള്‍ ശബരിമലയിലെത്താന്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ വന്‍ സുരക്ഷ ഒരുക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഈയാഴ്ച പ്രത്യേക പരാമര്‍ശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമൊക്കെ കണക്കിലെടുത്താണ് പൊലീസ് വിന്യാസം. നിലയ്ക്കലില്‍ ഇന്നുമുതല്‍ വാഹനപരിശോധന കര്‍ശനമാക്കും. പ്രദേശവാസികളെ അടക്കം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമേ കടത്തിവിടുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (28 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (34 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (45 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (53 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends