തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ തെച്ചിക്കോട്ട്കാവ് ദേവസ്വം കോടതിയിലേക്ക്

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ തെച്ചിക്കോട്ട്കാവ് ദേവസ്വം കോടതിയിലേക്ക്. രണ്ട് പേരുടെ മരണത്തിനിടയാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ വിലക്ക് നീക്കാനുള്ള അപേക്ഷ നല്‍കും. ചൊവ്വാഴ്ച സ്വന്തം ക്ഷേത്രമായ പേരാമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റേണ്ടതിനാലാണ് ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. രണ്ടാളുടെ മരണത്തിനും എട്ടു പേര്‍ക്ക് പരിക്കിനും ഇടയാക്കിയ സംഭവത്തെ കുറിച്ച് വനംവകുപ്പും തിങ്കളാഴ്ച കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗൃഹപ്രവേശന ചടങ്ങിന് നട്ടുച്ചക്ക് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ എഴുന്നള്ളിച്ചത് പൊലീസും വനംവകുപ്പും കോടതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്.
2013ല്‍ മൂന്ന് സ്ത്രീകളുടെ മരണത്തിനിടയാക്കിയ പെരുമ്പാവൂരിലെ ഇടഞ്ഞോടലിന് ശേഷം രണ്ട് പാപ്പാന്‍മാര്‍ മുഴുവന്‍ സമയവും ഇടവും വലവും ഉണ്ടാവണമെന്ന നിബന്ധനയോടെയാണ് ഈ ആനയെ എഴുന്നള്ളിപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍, ഗൃഹപ്രവേശത്തിനും വിവാഹത്തിനും സ്വീകരണത്തിനും വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കുമെല്ലാം ഈ ആനയെ വിട്ടു നില്‍കുന്ന തെച്ചിക്കോട്ട്കാവ് ദേവസ്വത്തിനെതിരെ ഉടമ സംഘടനയിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് മറ്റ് എഴുന്നള്ളിപ്പുകളെ കൂടി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച മുതലാണ് തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെ പൂരം.
"
https://www.facebook.com/Malayalivartha
























