Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വാമിമാരും കണക്കിന് കൊടുത്തു.... കേന്ദ്രത്തിന്റെ പണം ഉദ്ഘാടനം ചെയ്ത് മോഡിയെ പരിഹസിക്കുന്ന സംസ്ഥാന നേതാക്കള്‍ക്ക് തക്ക പണി കൊടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; എല്ലാ തിരികളും ഒറ്റയ്ക്ക് കൊളുത്തി കണ്ണന്താനം താരമായി

11 FEBRUARY 2019 12:00 PM IST
മലയാളി വാര്‍ത്ത

ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മധുര പ്രതികാരം ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിയാണെങ്കിലും മന്ത്രിയെ കളിയാക്കുകയാണ് സംസ്ഥാന നേതാക്കളുടെ പരിപാടി. അതിനാല്‍ തന്നെ വലിയ വോട്ട് ബാങ്കായ ശ്രീനാരായണീയരെ ഒപ്പം ചേര്‍ത്ത് കണ്ണന്താനം കൈയ്യടി നേടിയത്.
ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സന്പത്ത് എംപിയും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അവസരം നല്‍കാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികള്‍ കത്തിച്ചു തീര്‍ത്തു. ഇത് കടകംപള്ളിയേയും സമ്പത്തിനേയും ശരിക്കും നാണം കെടുത്തി. മാത്രമല്ല സ്വാമിമാര്‍ ഇവരെ വിമര്‍ശിക്കുകയും കേന്ദ്രത്തെ പുകഴ്ത്തുകയും കൂടി ചെയ്തതോടെ ഇവര്‍ പ്രകോപിതരായി. ഇതവര്‍ പ്രസംഗത്തിലൂടെ പറയുകയും ചെയ്തു.

സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ വലിയ വാക്‌പോരാണ് ഉണ്ടായത്. തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയാണെന്നും സംസ്ഥാന പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം തട്ടിയെടുത്തതില്‍ ഗൂഢ നീക്കം നടന്നിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഒരു തരത്തിലുള്ള സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളും ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്നോ സന്യാസിമാരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നു മറുപടിയായി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ പറഞ്ഞു. രാഷ്ട്രീയ സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. സങ്കുചിത നിലപാടുകള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് കേരളത്തിനാണെന്നു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കണ്ണന്താനം പറഞ്ഞു.

അതേസമയം ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനത്തിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയെന്ന വാര്‍ത്തകള്‍ക്കാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്.

ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു.

സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (27 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (33 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (44 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (52 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (59 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends