Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.എല്‍.എ ശശി വിഷയത്തില്‍ സ്വീകരിച്ച നിലപാട്, മന്ത്രി സുധാകരനെതിരായ പരാതി, ഇപ്പോള്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ കലക്ടര്‍ക്കെതിരെയുള്ള പരാമര്‍ശം; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സിപിഎം നേതാക്കളില്‍ നിന്നുയരുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, നിലപാടുകള്‍ എല്ലാം തിരിച്ചടിയാകുമെന്ന് സൂചന

11 FEBRUARY 2019 05:05 PM IST
മലയാളി വാര്‍ത്ത

കളി പെണ്ണുങ്ങളോട് വേണ്ട സിപിഎമ്മേ. സ്ത്രീവിരുദ്ധനിലപാടുകള്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുമോ. സിപിഎം പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. അരേ ദുരാചാര നൃശംസ കംസാ പരാക്രമം സ്ത്രീകളോടല്ലവേണ്ടൂ. തവാന്തകന്‍ ഭൂമിതലേജനിച്ചു. ജവേന സര്‍വ്വത്ര തിരഞ്ഞുകൊള്‍ക''. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സിപിഎം നേതാക്കളില്‍ നിന്നുയരുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, നിലപാടുകള്‍ എല്ലാം തിരിച്ചടിയാകുമെന്നതിന്റെ സൂചനകളാണ് ഒടുവില്‍ പുറത്ത് വരുന്നത്. എം.എല്‍.എ ശശി വിഷയത്തില്‍ സ്വീകരിച്ച നിലപാട്, മന്ത്രി സുധാകരനെതിരായ പരാതി, ഇപ്പോള്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ കലക്ടര്‍ക്കെതിരെയുള്ള പരാമര്‍ശം.

ഇതെല്ലാം വരുന്ന തിരഞ്ഞെടു്പ്പില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നതില്‍ സംശയമില്ല. ദേവികുളം സബ്കലക്ടര്‍ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വരുന്നത്. സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം തടയാനെത്തിയപ്പോഴായിരുന്നു സബ്കളക്ടര്‍ക്കെതിരെ എംഎല്‍എയുടെ ശകാര വര്‍ഷം. അവള്‍ ബുദ്ധിയില്ലാത്തവളാണ്. വെറും ഐഎസ്എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ എന്നിങ്ങനെ പോയി എംഎല്‍എയുടെ വിമര്‍ശനം. ഈ സൗഹചര്യത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ തന്റെ പഴയ സഹപ്രവര്‍ത്തകയായ രേണുരാജിനെ പിന്തുണച്ച് ഡോ. നെല്‍സണ്‍ രംഗത്ത് എത്തുന്നത്. രേണു രാജിനെ അളക്കാന്‍ താങ്കള്‍ പോരാ എന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആയിരകണക്കിന് സ്ത്രീകളടക്കം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് സബ് കളക്ടര്‍ എ ജിക്ക് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. നിയമനടപടി ആവശ്യപ്പെട്ട സബ് കളക്ടര്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ വ്യക്തിപരമായ അധിക്ഷേപം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ഡി.വൈ.എഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ കൂടുതല്‍ നടപടിയില്ലാതിരുന്നതും പാര്‍ട്ടിയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സി.പി.എം കേന്ദ്ര കമ്മിറ്റി ശരിവെച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. ശശിക്കെതിരായ നടപടി പര്യാപ്തമല്ലെന്ന് കാട്ടി പരാതിക്കാരിയായ സ്ത്രീയും വി.എസ് അച്യുതാനന്ദനും സി.പി.എം കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിരുന്നു. ഫലമുണ്ടായില്ല. ഒടുവില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി സുധാകരന് എതിരെ കേസെടുക്കണമെന്ന് കോടതി പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു.
പൊതുപരിപാടിയില്‍ വച്ച് അധിക്ഷേപിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലായിരുന്നു ഇടപെടല്‍. ഏതായാലും ബന്ധുനിയമന വിവാദത്തില്‍ തുടങ്ങി സബ് കലക്ടര്‍ക്കെതിരായ എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ ഭാഷാ പ്രയോഗം വരെ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇതെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (28 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (39 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (47 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (54 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (59 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends