Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി

11 FEBRUARY 2019 03:51 PM IST
മലയാളി വാര്‍ത്ത

എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ഇത് സംബന്ധിച്ച കുറ്റകത്രം കോടതിയില്‍ സമര്‍പ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് 120 ബി, 302 വകുപ്പുകള്‍ ചുമത്തിയാണ് തലശേരി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നേരത്തെ കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരുന്നത്. 2012 ഫെബ്രുവരി 20നാണ് സംഭവം നടന്നത്. കുറ്റപത്രത്തില്‍ ടി.വി രാജേഷ് എം.എല്‍.എയ്‌ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.

പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. . സംഭവ ദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്ന് പോലീസ് ആരോപിക്കുന്നു. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സി.ബി.ഐ നടപടി. അതേസമയം സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.എം ആരോപിക്കുന്നു. കണ്ണൂരില്‍ നിന്നോ, വടകര നിന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി സാധ്യാതാ പട്ടികയില്‍ അദ്ദേഹം ഉണ്ട്.

പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍, സി.ബി.ഐ 2016 ഏപ്രില്‍ 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടില്ലായിരുന്നു. പി ജയരാജന്‍ കേസില്‍ മുപ്പത്തിരണ്ടാം പ്രതിയും, ടി.വി രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. പൊലീസിന്റെ കുറ്റപത്രത്തിലും ഇവര്‍ രണ്ടു പേരും പ്രതികളായിരുന്നു. 2012 മാര്‍ച്ച് 22 സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് , തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2012 ആഗസ്റ്റ് ഒന്നിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്തു . അറസ്റ്റില്‍ പ്രതിഷേധിച്ചു വ്യാപക അക്രമങ്ങള്‍നടന്നു. പി. ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ആഗസ്റ്റ് ഏഴിന് തള്ളി. ടി.വി. രാജേഷ് എംഎല്‍എ കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി. ആഗസ്റ്റ് 27ന് 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധിയില്‍ പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മുസ്്‌ലിംലീഗ് പലപ്പോഴും ആരോപിച്ചിരുന്നു. അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമുള്ള സി.ബി.ഐയുടെ രണ്ടാമത്തെ കുറ്റപത്രം. 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends