Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍; പ്രിയങ്ക വികാരം രാജ്യത്ത് ജ്വലിക്കുമോ; സഹോദരി പ്രിയങ്ക ഗാന്ധി നയിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ രാഹുലുമെത്തുമ്പോള്‍ ലക്‌നൗവില്‍ അത് ഇരട്ടി ശക്തിപ്രകടനമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍

11 FEBRUARY 2019 09:06 PM IST
മലയാളി വാര്‍ത്ത

എല്ലാ കണ്ണുകളും പ്രിയങ്കയിലേയ്ക്ക്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍. ട്വിറ്ററിലും തരംഗമായി പ്രിയങ്ക ഗാന്ധി. പ്രിയങ്ക് വികാരം രാജ്യത്ത് ജ്വലിക്കുമോ. പ്രിയങ്കയുടെ ആദ്യ റാലി ശക്തിപ്രകടനമാകുമോ.

സഹോദരി പ്രിയങ്ക ഗാന്ധി നയിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ രാഹുലുമെത്തുമ്പോള്‍ ലക്‌നൗവില്‍ അത് ഇരട്ടി ശക്തിപ്രകടനമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുപിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഫലം കാണുമെന്നാണ് കോണ്‍ഗ്രസ് നിഗമനം. അതുകൊണ്ട് ത്‌നെ കോണ്‍ഗ്രസ് മാത്രമല്ല രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഉറ്റുനോക്കുകയാണ്.

വാരണസി അടക്കമുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റാലിയാണ് യുപിയില്‍ നടക്കുന്നത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും നയിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിലാണ് പ്രിയങ്കയുടെ റാലി. ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അവസാനിക്കുന്ന റാലിയുടെ വിശദാംശങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്തു. സഹോദരിക്കൊപ്പം റാലിയിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ യുപിയുടെ ചുമതലക്കാരനായ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ സ്വീകരണം നല്‍കാന്‍ യുപിയിലെ കോണ്‍ഗ്രസ് ആസ്ഥാനവും ഒരുങ്ങി കഴിഞ്ഞു. 37 ഇടങ്ങളിലാണ് ഇരുവര്‍ക്കും സ്വീകരണം നല്‍കുന്നത്. വിമാനത്താവളം മുതല്‍ പി സി സി ആസ്ഥാനം വരെ റോഡ് ഷോയും തുടര്‍ന്ന് പ്രിയങ്കയും സിന്ധ്യയും പാര്‍ട്ടി പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും മൂന്നു ദിവസം ചര്‍ച്ചയും നടത്തും. പ്രിയങ്ക ഫാക്ടറില്‍ യുപിയിലെ പകുതി സീറ്റും ജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷനും ഫോളോവേഴ്‌സുമായി ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി.

രാത്രി 10:45 നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. ട്വിറ്റര്‍ അക്കൗണ്ട് നിമിഷങ്ങള്‍ക്കകമാണ് ട്വിറ്ററിന്റെ ഔദ്യോഗിക വെരിഫിക്കേഷനായി നീല ടിക്ക് ലഭിക്കുന്നത്. 29000 പേരാണ് ഇത് വരെ പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നത്. ഏഴ് പേരെയാണ് പ്രിയങ്ക ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിക്കുകയും പ്രവര്‍ത്തകരോട് പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്ന ഏറ്റവും പുതിയ നേതാവാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മാസം ബി.എസ്.പി നേതാവ് മായാവതിയും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത് വാര്‍ത്തയായിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമുള്ള പ്രിയങ്കാഗാന്ധിയുടെ ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കഴിക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള ജ്യോതിരോധിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ.് ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ സംസ്ഥാനത്ത് പാര്‍ട്ടി സംഘടനപരമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രിയങ്കഗാന്ധിയും ജോതിരാധിത്യ സിന്ധ്യയും ചുമതലയേല്‍ക്കുന്നതോടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുതിയ ഉണര്‍വേകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവും നെഹ്രുകുടംബവുമായി ഏറെ വൈകാരികമായ ബന്ധം പുലര്‍ത്തുന്ന് സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസിന് ഒപ്പമുള്ളത്.രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും സംരക്ഷിച്ച് നിര്‍ത്തുകയും ബാക്കി വരുന്ന 78 സീറ്റുകളില്‍ എത്ര സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയും എന്നതാണ് പ്രിയങ്കയും ജോതിരാധിത്യ സിന്ധ്യയും ആലോചിക്കുന്നത്. ഇത് അത്ര എളുപ്പമുള്ള ലക്ഷ്യമല്ലെന്ന് മറ്റാരേക്കാളും നന്നായി ഇരുവര്‍ക്കുമറിയാം.നിലവില്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71ഉം ബിജെപിയുടെ കൈപ്പിടിയിലാണ്. 2014 ല്‍ ഉത്തര്‍പ്രദേശില്‍ നേടിയ മഹാവിജയമായിരുന്നു കേന്ദ്രത്തില്‍ ബിജെപിയെ തനിച്ച് കേവല ഭൂരിപക്ഷം കടക്കാന്‍ സഹായിച്ചത്. ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കണമെങ്കില്‍ ആദ്യം തിരിച്ചടി നല്‍കേണ്ടത് ഉത്തര്‍പ്രദേശിലാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ലക്‌നൗവില്‍ നടക്കുമ്പോള്‍ അത് ഒരു മഹാസംഭവമാകുമെന്നാണ്. കോണ്‍ഗ്രസ് കരുതുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends