Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എകെ ആന്റണിക്കും മകനും പാരയായി കെ ബാബു ; എ കെ ആന്റണിയുടെ മകനും കെ പി സി സിയുടെ സൈബർ തലവനുമായ അനിൽ ആന്റണിക്ക് ലോക്‌സഭാ എറണാകുളം സീറ്റ് നൽകാൻ ആലോചനകൾ പുരോഗമിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അനിലിനെതിരെ പണി തുടങ്ങിയാതായി അണിയറ ചർച്ച

11 FEBRUARY 2019 08:16 PM IST
മലയാളി വാര്‍ത്ത

എ കെ ആന്റണിയുടെ മകനും കെ പി സി സിയുടെ സൈബർ തലവനുമായ അനിൽ ആന്റണിക്ക് ലോക്‌സഭാ എറണാകുളം സീറ്റ് നൽകാൻ ആലോചനകൾ പുരോഗമിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അനിലിനെതിരെ പണി തുടങ്ങി. കെ. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പാണ് അനിലിന് അനുകൂലമെന്ന മട്ടിൽ അനിലിനെതിരെ കരുക്കൾ നീക്കുന്നത് എന്നാണ് ആന്റണി ഭക്തരുടെ സംശയം.

കെ.വി. തോമസ് ആന്റണിയുടെ മനസിലിരുപ്പിനോട് അനുകൂലമായി പ്രതികരിച്ചു എന്നാണ് വിവരം. പകരം കെ വി. തോമസിനെ അടുത്തു ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ രാജ്യസഭയിലെത്തിക്കുമെന്നാണത്രേ ധാരണ.

രാഹുൽ ഗാന്ധി നേരിട്ടാണ് അനിൽ ആന്റണിയുടെ സീറ്റിന്റെ കാര്യം ഓപ്പറേറ്റ് ചെയ്യുന്നത്. ആന്റണി മകന്റെ കാര്യത്തിൽ പ്രതൃക്ഷമായ ഒരു ഇടപെടലും നടത്തില്ല . പക്ഷേ മകന് സീറ്റ് കിട്ടിയാൽ വേണ്ടെന്നു പറയാനും അദ്ദേഹം ഒരുക്കമല്ല. അദ്ദേഹം മുമ്പും സ്വന്തം കാര്യത്തിൽ ഇത്തരം നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സ്വന്തം സീറ്റിന്റെ കാര്യം വരുമ്പോൾ ഉമ്മൻ ചാണ്ടിയെ കൊണ്ടാണ് തന്റെ കാര്യങ്ങൾ പറഞ്ഞിരുന്നത്. പിന്നീട് ദേശീയതലത്തിൽ വളർന്നപ്പോൾ സ്വന്തം കാര്യം സ്വയം നോക്കാൻ തുടങ്ങി.

എ.കെ. ആന്റണിക്കെതിരായ ഒരു പ്രമേയം കെ എസ് യു അവതരിപ്പിച്ചിരുന്നു. ഇതിന് കോൺഗ്രസിന്റെ ഉയർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് വിവരം. എറണാകുളം സീറ്റ് ആഗ്രഹിക്കുന്നവർ തന്നെയാണ് കെ എസ് യുവിനെ കൊണ്ട് പ്രമേയം അവതരിപ്പിച്ചത്. ഇതിനെ തിരെയാണ് മുൻമന്ത്രി കെ ബാബു രംഗത്തെത്തിയത് . എന്നാൽ അത് കൊല്ലാനാണോ വളർത്താനാണോ എന്നാണ് സംശയം. എ, കെ. ആന്റണിയെ അധിക്ഷേപിക്കാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചെറിയും എന്നാണ് ബാബുവിന്റെ പോസ്റ്റ്. ഇതിൽ നിന്നും പ്രമേയത്തിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് വ്യക്തമാണ്. എന്നാൽ പ്രമേയത്തിൽ ആന്റണിയുടേയോ മകന്റെയോ പേര് ഉണ്ടായിരുന്നില്ല. പ്രമേയത്തിന് പിന്നിൽ ബാബുവുണ്ടോ എന്ന് സംശയിക്കുന്നവരും നിരവധി .

മുല്ലപള്ളിയാണ് അനിലിന് സീറ്റ് വാങ്ങി കൊടുക്കാൻ മുന്നിൽ നിൽക്കുന്നത് . മുല്ലപള്ളിയെ പി സി സി അധൃക്ഷനാക്കാൻ ചരടുവലിച്ചത് ആന്റണിയാണ്. എകെ ആന്റണിക്കെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ധൈര്യമില്ല. അതുകൊണ്ടാണ് പകരക്കാരെ കൊണ്ട് അവർ ചരടുവലിക്കുന്നത്. ആന്റണിയുടെ മകൻ എറണാകുളത്ത് സ്ഥാനാർത്ഥിയാകുമെന്ന വിവരം ലഭിച്ചയുടനെ തന്നെ പണി തുടങ്ങിയതായാണ് വിവരം. കെവി തോമസും ഇതിന് പിന്നിലുണ്ടോ എന്ന് വ്യക്തമല്ല. കാരണം കെ.വി.തോമസിന്റെ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു ഉറപ്പും പറയാനാവാത്ത സാഹചര്യമാണുള്ളത് .

ബാർ കേസിൽ നിന്നും രക്ഷപ്പെടാൻ ഇടയുള്ള നേതാവാണ് ബാബു. ഹൈക്കോടതിയിൽ നടക്കുന്ന കേസ് അദ്ദേഹത്തിന് അനുകൂലമായാണ് നീങ്ങുന്നത്. യാത്രാബത്ത വരുമാനമായി കോടതി അംഗീകരികുകയാണെങ്കിൽ കേസിൽ നിന്നും ബാബു കരകയറും. അതായത് ഭാവി പരിപാടികൾ ബാബുവിന് ആസൂത്രണം ചെയ്യാൻ സഹായം വേണം. ഉമ്മൻചാണ്ടിയുമായി ബാബുവിന് പഴയത് പോലൊരു അടുപ്പമില്ല. സോളർ കേസിൽ ഉമ്മൻചാണ്ടിയെ സഹായിച്ചതിന്റെ ബാക്കി പത്രമാണ് തനിക്ക് എതിരെ ഉയർന്ന ആരോപണമെന്ന് ബാബു വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണചക്രം തിരിച്ചിരുന്നത് ബാബുവാണ്. കെ.എം മാണിയെ ബാർകേസിൽ കുരുക്കിയത് ബാബുവാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അത് ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നും മാണിയെ അനുകൂലിക്കുന്നവർക്കറിയാം. എന്നാൽ അടുത്ത കാലത്ത് ബാബു ആന്റണിയുമായി സ്വരചേർച്ചയിലില്ലാതായി. അത് സുധീരനുമായി ബന്ധപ്പെട്ട കാര്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ബാബുവിന് സീറ്റ് നൽ കരുതെന്ന് സുധീരൻ വാദിച്ചത് ആന്റണിയുടെ അറിവോടെയാണെന്നാണ് ബാബുവിന്റെ വിശ്വാസം.

വെളുക്കാൻ തേച്ചത് പാണ്ടായി മാറുമോ എന്ന സംശയം ആന്റണി ഭക്തർക്കുണ്ട്. കെ ബാബുവിന്റെ നീക്കത്തിൽ സംശയിക്കുന്നവരും ആന്റണി കോൺഗ്രസ്സിലുണ്ട് . അതിൽ ആന്റണിയാണ് എറണാകുളത്തെ സ്ഥാനാർത്ഥി എന്ന വിവരം പുറത്തുവരുന്നതിന് മുമ്പ് ഇത്തരമൊരു ഫെയ്സ് ബുക്ക് പോസ്റ്റ് ബാബു എന്തിന് എഴുതി എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. അനിലിന്റെ രംഗ പ്രവേശം തുടക്കത്തിലെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഇല്ലാതില്ല. വിവാദം മൂത്താൻ അനിലിന് സ്വയം പിൻവാങ്ങേണ്ടി വരും. അക്കാര്യം അറിയാത്തവരല്ല കോൺഗ്രസിന്റെ സമുന്നത നേതാക്കൾ. പിന്നിൽ നിന്നും കുത്താൻ ബാബുവിനോളം മിടുക്കൻ മറ്റാരുമില്ല. അതാണ് ആന്റണിയുടെയും ഭയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends