Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ശബരിമല യുവതീപ്രവേശന വിധിയെ എതിര്‍ക്കുന്ന തന്ത്രി കണ്ഠരര് രാജീവരര് മുമ്പ് പണം വാങ്ങി പല യുവതികളെയും പതിനെട്ടാംപടി കയറ്റി ദര്‍ശനം നടത്തിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തി

11 FEBRUARY 2019 08:00 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശന വിധിയെ എതിര്‍ക്കുന്ന തന്ത്രി കണ്ഠരര് രാജീവരര് മുമ്പ് പണം വാങ്ങി പല യുവതികളെയും പതിനെട്ടാംപടി കയറ്റി ദര്‍ശനം നടത്തിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തി. യുവതീപ്രവേശനത്തില്‍ സി.പി.എം സ്വീകരിച്ച നിലപാണ് ശരിയാണ്. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമല്ല വിശ്വാസികള്‍. ശ്രീനാരായണ ഗുരുദേവന്‍ ഒരു ക്ഷേത്രത്തിലും പോയിട്ടില്ല. ഗാന്ധിയും ടഗോറും തൊഴാന്‍ പോയിട്ടില്ല. അവിശ്വാസികള്‍ എന്നൊരു വിഭാഗമില്ല. യുവതീപ്രവേശത്തെ അനുകൂലിച്ച ശേഷം സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ബിജെപി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി. ശബരിമല സംഘര്‍ഷഭൂമിയാക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതു പൊളിഞ്ഞെന്നും മന്ത്രി ആരോപിച്ചു.

തന്ത്രിക്കെതിരെ ഇത് ആദ്യമായല്ല മന്ത്രി ജി.സുധാകരന്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യുവതികളെത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിന് കടയടച്ച് പോകുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടയ്ക്കുന്ന കാര്യം പറഞ്ഞത്. ഞങ്ങള്‍ ഒന്നും പറയുന്നില്ല, വിശ്വാസികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണം. ശബരിമലയില്‍ പൗരോഹിത്വത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് കേള്‍ക്കുന്നതെന്നും പറഞ്ഞു. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രീയ നടത്തിയപ്പോള്‍ അതിരൂക്ഷവിമര്‍ശനമാണ് ജി.സുധാകരന്‍ നടത്തിയത്.

തന്ത്രിയല്ല ബ്രാഹ്മണരാക്ഷസാണ്, മനുഷ്യരായ ആരെങ്കിലും ചെയ്യുന്ന നടപടിയാണോ അദ്ദേഹം ചെയ്തത്. കോടതി വിധി നടപ്പാക്കാനാകുന്നില്ലെങ്കില്‍ പറത്ത് പോകണം. ഞങ്ങളാരെയും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ കാര്യങ്ങള്‍ ഭംഗിയായി നടത്താനാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തന്ത്രി സ്ഥാനവും വേണം കോടതിവിധി നടപ്പാക്കാനും പറ്റില്ലെന്ന നിലപാട് ശരിയല്ലെന്നും ജി.സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശുദ്ധിക്രീയ നടത്തിയ തന്ത്രിയോട് ദേവസ്വംബോര്‍ഡ് വിശദീകരണം തേടുകയും വിധി നടപ്പാക്കാനാവുന്നില്ലെങ്കില്‍ തന്ത്രി സ്വയം സ്ഥാനം ഒഴിയണമെന്നും മുഖ്യമന്ത്രി പറയുകയും ചെയ്തതിന് പിന്നാലെ ജി. സുധാകരനും രംഗത്തെത്തിയിരുന്നു. തന്ത്രിയെ മാറ്റാനാവില്ലെന്ന് താഴമണ്‍കുടുംബത്തിലുള്ളവര്‍ അടക്കം പറയുന്നത് ശരിയല്ല, ഞാന്‍ തന്ത്രിയെ മാറ്റിയിട്ടുണ്ടെന്ന് ജി.സുധാകരന്‍ പറഞ്ഞു. താന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് തന്ത്രി കണ്ഠരര് മോഹനരെ മാറ്റിയത്. മാറ്റരുതെന്ന് അദ്ദേഹത്തിന്റെ പിതാവ് മഹേശ്വരര് തന്നെ വന്ന് കണ്ട് പറഞ്ഞിരുന്നു. പറ്റില്ലെന്ന് അറിയിച്ചു. അതുകൊണ്ട് തന്ത്രിയെ മാറ്റാനാവില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും ജി.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തന്ത്രി പണം വാങ്ങി യുവതികളെ ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അയ്യായിരം രൂപ നല്‍കി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പതിനെട്ടാംപടി ചവുട്ടി മലയറി ദര്‍ശനം നടത്തിയെന്നും അതിന് ശേഷമാണ് മകന്‍ ജനിച്ചതെന്നും ലക്ഷ്മി രാജീവ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നിഷേധിക്കാന്‍ തന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് ആധികാരികമായി പഠനം നടത്തുകയും പുസ്തകം എഴുതുകയും ചെയ്യുന്നയാളാണ് ലക്ഷ്മി രാജീവ്. തന്ത്രി രാജീവരര് അന്ന് ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേത്തിന്റെ ഒരു ഏജന്റ് വഴിയാണ് കണ്ടത്. പണം നല്‍കിയ ശേഷമേ രാജീവരരെ കാണാന്‍ അനുമതി ലഭിച്ചുള്ളൂ. കണ്ടപ്പോള്‍ ശബരിമല ദര്‍ശനം നടത്താന്‍ തയ്യാറായിക്കൊള്ളൂ എന്നാണ് രാജീവരര് ഉറപ്പ് നല്‍കിയതെന്നും ലക്ഷ്മി രാജീവ് വെളിപ്പെടുത്തിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends