Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമനക്കുരുക്കി്ല്‍ നിന്ന് രക്ഷയില്ലാതെ സര്‍ക്കാര്‍; ബന്ധുനിയമന വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ മന്ത്രി എ.കെ. ബാലനെതിരെയുള്ള ആരോപണം വരെ വീണ്ടും ഉയര്‍ന്നുവരുന്നു; ഇത്തവണ സർക്കാരിനെ പൊളിച്ചടുക്കാൻ യൂത്ത് ലീഗ്

11 FEBRUARY 2019 08:48 PM IST
മലയാളി വാര്‍ത്ത

നിയമനക്കുരുക്കി്ല്‍ നിന്ന് രക്ഷയില്ലാതെ സര്‍ക്കാര്‍. സർക്കാരിനെ പൊളി്ചടുക്കാന്‍ യൂത്ത് ലീഗ്. ഇത്തവണ പി.കെ. ഫിറോസ് ഗോദയിലിറങ്ങിയത് ഏ.കെ. ബാലനെതിരെ. നിയമന വിവാദത്തില്‍ നിന്ന് കരകയറാനാകാതെ ഇടത് സര്‍ക്കാര്‍. ബന്ധുനിയമന വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ മന്ത്രി എ.കെ. ബാലനെതിരെയുള്ള ആരോപണം വരെ വീണ്ടും ഉയര്‍ന്നുവരുന്നു. ഇത്തവണ മന്ത്രി എ.കെ. ബാലനെതിരെ നിയമന ആരോപണവുമായാണ് യൂത്ത് ലീഗ രംഗത്തെത്തിയത് . മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കിര്‍ത്താഡ്‌സില്‍ നിയമങ്ങള്‍ മറികടന്ന് സ്ഥിരം നിയമനം നല്‍കിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിക്കു്‌നത്. മറ്റു മൂന്നു പേര്‍ക്കും ചട്ടങ്ങള്‍ വളച്ചൊടിച്ച് നിയമനം നല്‍കിയെന്നാണ് ആക്ഷേപം. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് മന്ത്രി എ.െക ബാലന്റെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കം നാലുപേര്‍ കിര്‍ത്താഡ്‌സില്‍ നിയനം നേടുന്നത്. നിശ്ചിത യോഗ്യതയില്ലാത്തവരായതിനാല്‍ തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇവരുടെ പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്തില്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിലൊരാള്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനുശേഷം അതീവ പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് നിയമനം നല്‍കുന്ന, സര്‍വീസ് റൂളിലെ 39 ആം ചട്ടപ്രകാരം പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്‌തെന്നാണ് പി.കെ. ഫിറോസിന്റ ആരോപണം. ഇവരുടെ യോഗ്യതാമാനദണ്ഡങ്ങളിലും അട്ടിമറി നടന്നതായി ഫിറോസ് ആരോപിക്കുമ്പോള്‍ സര്‍്കാര്‍ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. നേരത്തെ മന്ത്രി കെ.ടി. ജലീലിനെതിരെയും പി.കെ. ഫിറോസ് രംഗത്തെത്തിയിരു്‌നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ബന്ധു നിയമനം സംബന്ധിച്ച് ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതി പുറത്ത് വിട്ട പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുരുക്കാന്‍ നീക്കം നടക്കുന്നുവെന്ന് യൂത്ത് ലീഗ്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിലടക്കം കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് സി.പി.എമ്മിനകത്ത് നിന്നാണ്. ഇത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.ടി ജലീലിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഐ.കെ.എമ്മിലെ നിയമന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നതായി ജെയിംസ് മാത്യു തന്നെ സമ്മതിച്ചിട്ടുണ്ട്. ബാക്കി ഇപ്പോള്‍ നടക്കുന്നതെല്ലാം ഫിറോസിനെ കുരുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. ഇതിനെ രാഷ്ട്രീയമായി പാര്‍ട്ടി നേരിടുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.

കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദമടക്കമുള്ളവ പുറത്ത് കൊണ്ടുവന്നതാണ് ഫിറോസിനെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന വാദവും യൂത്ത് ലീഗ് ഉയര്‍ത്തുന്നു . ബന്ധു നിയമനം തെളിഞ്ഞ സാഹചര്യത്തില്‍ ജലീലിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷനും ആവശ്യപ്പെട്ടു. ഫിറോസിനെതിരെ കേസെടുക്കാനുള്ള നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends