Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സി.ബി.ഐയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ടപ്രഹരം, സി.പി.എമ്മിനെ പ്രതിക്കൂട്ടിലും യു.ഡി.എഫിനെ സയലന്റുമാക്കി അരിയില്‍ ഷൂക്കൂര്‍ വധത്തിലെ കുറ്റപത്രം

11 FEBRUARY 2019 07:38 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സി.ബി.ഐയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ടപ്രഹരം. അരിയില്‍ ഷൂക്കൂര്‍ വധത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് വഴി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഷുക്കൂര്‍ മുസ്്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് നേതാവായിരുന്നതിനാല്‍ യു.ഡി.എഫിനോ കോണ്‍ഗ്‌സിനോ ഈ നടപടിയെ തള്ളാനാവില്ല. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്തി രാഷ്ട്രീയ വിജയം കൂടിയാണ് ബി.ജെ.പി നേടിയിരിക്കുന്നത്. സി.പി.എം കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അതിനാല്‍ സി.പി.എം വലിയ പ്രതിരോധത്തിലാണ്. പി.ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. അത്രയ്ക്ക് അവരെ തളര്‍ത്തിയിരിക്കുന്നു.

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ രാഷ്ട്രീയമായി വേട്ടയാടുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ ആരോപിക്കുന്നെങ്കിലും അത് ഏശില്ല. കാരണം ഇത് അഴമതിക്കേസല്ല കൊലക്കുറ്റമാണ്. സി.ബി.ഐ കുറ്റപത്രം സ്വാഗതം ചെയ്യുന്നെന്നും കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗുണ്ടാപ്പട പ്രവര്‍ത്തിക്കുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എം നേതാക്കള്‍ അകത്താകുമെന്നും മുല്ലള്ളി പ്രതികരിച്ചു. ഇത് ബി.ജെ.പിക്ക് കിട്ടിയ ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കേസ് കുത്തിപ്പൊക്കിയതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇത് സാധാരണമാണെന്നുമാണ് ടി.വി രാജേഷ് എം.എല്‍.എ പ്രതികരിച്ചത്.

ഷുക്കൂര്‍ വധത്തിലും ബി.ജെ.പി നേതാവായിരുന്ന കതിരൂര്‍ മനോജ് വധത്തിലും ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ചെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സി.ബി.ഐ ആദ്യം സമര്‍പ്പിച്ച് കുറ്റപത്രത്തില്‍ താരതമ്യേന കുറഞ്ഞ വകുപ്പുകള്‍ പി.ജയരാജനും ടി.വി രാജേഷിനും എതിരെ ചുമത്തിയത്. ഇതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ശബരിമല സമരത്തെ തുടര്‍ന്ന് കെ.സുരേന്ദ്രനും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും എതിരെ സി.പി.എം സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. അതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചതെന്ന് സി.പി.എമ്മിലെ ചില നേതാക്കള്‍ ആരോപിക്കുന്നു. സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടി നല്‍കേണ്ട കാലം അതിക്രമിച്ചെന്നും ബി.ജെ.പി സംസ്ഥാന നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു.

ഷുക്കൂര്‍വധത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐയ്ക്ക് അറിയാമായിരുന്നെങ്കിലും രാഷ്ട്രീയ താല്‍പര്യത്തിന് അവര്‍ ആദ്യം വഴങ്ങി. ഇപ്പോഴത്തേത് രാഷ്ട്രീയ താല്‍പര്യമാണെന്ന് പറയാമെങ്കിലും പഴുതടച്ച കുറ്റപത്രമാണ്. അതിനെ കോടതിയില്‍ നേരിടുക ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനും അത്രസരത്തിലല്ലെങ്കിലും ഈ കേസിനെ പാര്‍ട്ടി എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും തകര്‍ക്കാനുള്ള നീക്കമാണെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. അത് പൊതുജനം വിശ്വസിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (24 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (30 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (41 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (49 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (56 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends