Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ക്ക് പിന്നാലെ വ്യവസായികളും നിലപാട് കടുപ്പിക്കുന്നു... അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുന്ന സാഹചര്യത്തിലാണ് പുതിയ നിലപാട്

11 FEBRUARY 2019 08:58 PM IST
മലയാളി വാര്‍ത്ത

ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ക്ക് പിന്നാലെ വ്യവസായികളും നിലപാട് കടുപ്പിക്കുന്നു... അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് കടക്കുന്നത്. ഹര്‍ത്താലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സംഭാവന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ, വ്യവസായ സംഘടനകളുടെ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനേനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെയും നേരില്‍ക്കണ്ട് ഇക്കാര്യം അറിയിക്കും. മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഹര്‍ത്താലുകള്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടിയേരി ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ആവശ്യപ്പെട്ടതാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ എതിര്‍ത്തിരുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും അടക്കം വ്യവസായികള്‍ വലിയ തുക സംഭാവന നല്‍കുന്നുണ്ട്. അതിനാല്‍ തങ്ങളുടെ നിലപാടുമായി സഹകരിക്കുന്നവര്‍ക്ക് മാത്രം എല്ലാവിധ പിന്തുണയും നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കുന്നതാണ് ഈ തീരുമാനം. തങ്ങളുടെ പക്കല്‍ നിന്ന് നല്ല തുക സംഭാവന സ്വീകരിക്കുകയും ബിസിനസിനെ ബാധിക്കുന്ന ഹര്‍ത്താലുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് വ്യവസായികള്‍ ആരോപിക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളില്‍ വ്യവസായ, വാണിജ്യ മേഖലയ്ക്ക്് വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.

ഹര്‍ത്താല്‍ നിമിത്തം സംഭവിക്കുന്ന നഷ്ടങ്ങളെ കുറിച്ചും മറ്റ് വിഷമതകളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചരണങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. അതോടൊപ്പം ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ സംഘടന ഒറ്റയ്ക്ക് നേരിടും.ഇതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഒന്‍പതംഗ സബ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേന്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ യോഗം സംഘടിപ്പിത്.

ശബരിമല യുവതീപ്രവേശനത്തോട് അനുബന്ധിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും മൂന്ന് മാസത്തിനിടെ നിരവധി ഹര്‍ത്താലുകള്‍ നടത്തിയതിലൂടെ വലിയ നഷ്ടമാണ് വ്യാപികള്‍ക്കും വ്യവസായികള്‍ക്കും സംഭവിച്ചത്. ഹര്‍ത്താലിനിടെ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക അക്രമമാണ് നടന്നത്. കുറേനാള്‍ മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കടകളും വാണിജ്യസ്ഥാപനങ്ങളും അടപ്പിക്കുകയും തയ്യാറാകാത്തവര്‍ക്ക് നേരെ കയ്യേറ്റവും നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ പ്രാദേശികമായി ഉള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യവസായ, വാണിജ്യ പ്രതിനിധികളുടെ സംഘടനയുടെ പുതിയ തീരുമാനം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends