Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുംഭമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കാനിരിക്കെ സന്നിധാനത്തും പരിസത്തും നിരോധനാഞ്ജ ഏര്‍പ്പെടുത്തണമെന്ന് പൊലീസ്

11 FEBRUARY 2019 05:23 PM IST
മലയാളി വാര്‍ത്ത

കുംഭമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കാനിരിക്കെ സന്നിധാനത്തും പരിസത്തും നിരോധനാഞ്ജ ഏര്‍പ്പെടുത്തണമെന്ന് പൊലീസ്. ഇത് സംബന്ധിച്ച് ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് എസ്.പി നാരായണന്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനാഞ്ജ പുറപ്പെടുവിക്കാനുള്ള അധികാരം കളക്ടര്‍ക്കാണ്. നടതുറക്കുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നിരോധനാഞ്ജ പുറപ്പെടുവിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് എസ്.പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍ പി.കെ മധുവിനും പമ്പയില്‍ എച്ച്. മഞ്ജുനാഥിനും സന്നിധാനത്ത് വി. അജിത്തിനും ആണ് ചുമതല.

നാളെ വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി നടതുറക്കും. മറ്റന്നാള്‍ രാവിലെ അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോം നടത്തും. നട അടയ്ക്കുന്ന 17 വരെ എല്ലാ ദിവസവും കളഭാഭിഷേകമുണ്ട്. അന്ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് മണ്ഡലകാലത്ത് പൊലീസ് സന്നിധാനത്തും പരിസരത്തും നിരോധനാഞ്ജ ഏര്‍പ്പെടുത്തിയത്. മകരവിളക്ക് കഴിഞ്ഞാണ് അത് പിന്‍വലിച്ചത്. നിരോധനാഞ്ജ പുറപ്പെടുവിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭക്തരുടെ വരവും കുറഞ്ഞിരുന്നു. സന്നിധാനത്ത് നാമം ജപിച്ചവരെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കോടതി കയറി. ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്നും വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെയാണ് പൊലീസ് അയവ് വരുത്തിയത്.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിരോധനാഞ്ജ ഉള്‍പ്പെടെ പുറപ്പെടുവിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 144 പുറപ്പെടുവിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിയായ ലളിത എന്ന വീട്ടമ്മയെ നെയ്‌ത്തേങ്ങ കൊണ്ട് എറിഞ്ഞ സംഭവത്തിന്റെ ഗൂഢാലോചയ്ക്ക് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പൊലീസ് കേസ് എടുത്ത് ജയിലിലടച്ചിരുന്നു. അദ്ദേഹം ശബരിമലയില്‍ പ്രവേശിക്കുന്നത് കോടതി തടയുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ വിലക്ക് നീക്കിയിട്ടില്ല. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നാണ് കോടതി ചോദിച്ചത്.

നാളെ നടതുറക്കുമ്പോള്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ആര്‍.എസ്.എസും അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ വ്യാപക അക്രമമാണ് ബി.ജെ.പിയും ശബരിമല കര്‍മസമിതിയും അഴിച്ചുവിട്ടത്. തുടര്‍ന്ന്‌നാലായിരത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പലരും ഇപ്പോഴും ജയിലിലാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് വലിയ തുക പിഴ നല്‍കായാലേ ജാമ്യം ലഭിക്കൂ,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (24 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (30 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (41 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (49 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (56 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends