Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസ്വസ്ഥരായി കോണ്‍ഗ്രസ് നേതാക്കള്‍; എ.കെ.ആന്റണിയുടെ മകനു കോണ്‍ഗ്രസിന്റെ കേരളത്തിലെ സമൂഹമാധ്യമ ചുമതല നല്‍കിയതിനെ ചോദ്യം ചെയ്തു പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് കെഎസ്‌യു സംസ്ഥാന നേതൃത്വം

11 FEBRUARY 2019 08:53 PM IST
മലയാളി വാര്‍ത്ത

കെ.എസ്.യുവില്‍ തമ്മിലടിയോ. നേതാക്കളെ വിമര്‍ശിച്ച് എറണാകുളം പ്രമേയം. വിശദീകരണം ചോദിച്ച് കെഎസ്‌യു. എ.കെ.ആന്റണിയുടെ മകനു കോണ്‍ഗ്രസിന്റെ കേരളത്തിലെ സമൂഹമാധ്യമ ചുമതല നല്‍കിയതിനെ ചോദ്യം ചെയ്തു പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് കെഎസ്‌യു സംസ്ഥാന നേതൃത്വം. 2 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ പാടില്ലെന്നു ജില്ലാഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. കാര്യം അറിയാതെയുള്ള വിമര്‍ശനം പാടില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയുടെ മകനു കേരളത്തിന്റെ ചുമതല നല്‍കിയത്. അദ്ദേഹത്തിന്റെ കഴിവും മികവും കണ്ടാണ് എഐസിസി നിയമനം കൊടുത്തത്. പാര്‍ട്ടി തെറ്റ് ചെയ്താല്‍ ചൂണ്ടിക്കാണിക്കും. ഒരു നേതാവും വിമര്‍ശനത്തിന് അതീതനല്ല. പക്ഷേ, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കില്ല. മകന്‍ അനിലിന്റെ നിയമനവുമായി ബന്ധപ്പെട്ട് എ.കെ.ആന്റണിയുടെ പേരു വലിച്ചിഴച്ചതു ശരിയായില്ല. മാതാവും പിതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായതുകൊണ്ട് മക്കള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതിനോടു യോജിപ്പില്ല. പക്ഷേ, അവര്‍ പോഷകസംഘടനകളിലൂടെ വളര്‍ന്നു വന്നവരായിരിക്കണമെന്നു മാത്രം. യുവാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്നു കെഎസ്യു പറഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പില്‍ വിജയമാണു പ്രധാനം. പ്രായമല്ല. മലബാറില്‍നിന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന നിര്‍ദേശം വച്ചിട്ടുണ്ട്. എ.കെ.ആന്റണിക്കെതിരായ കെ എസ് യു പ്രമേയത്തില്‍ അസ്വസ്ഥരായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പരസ്യമായ വിഴുപ്പലക്കലിനെ ഗൗരവമായി കാണുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ആന്റണിയെ ആക്ഷേപിക്കാന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നവരെ കാലം തിരിച്ചറിയുമെന്നായിരുന്നു മുന്‍ മന്ത്രി കെ.ബാബുവിന്റെ പ്രതികരണം. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം തലവനായി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയമാണ് ആന്റണിയോട് അടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. മുന്‍ കെ എസ് യു പ്രസിഡന്റും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലാണ് എ.കെ.ആന്റണിയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത്. മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയതില്‍ ആന്റണിക്ക് പങ്കില്ലെന്ന വിശദീകരണമാണ് കെ.ബാബു ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഐ ടി വിദഗ്ധനായ അനിലിനെ കെ പി സി സി പ്രസിഡന്റ് നേരിട്ടാണ് ഡിജിറ്റല്‍ മീഡിയ തലവനാക്കിയതെന്നും ബാബു വിശദീകരിക്കുന്നു. അതേ സമയം, പ്രമേയം അവതരിപ്പിച്ച കെ എസ് യു നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എറണാകുളം ഡി സി സി നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു നേതാവിന്റെ പോലും പേരെടുത്ത് വിമര്‍ശിക്കാത്ത പ്രമേയത്തിന്റെ പേരില്‍ അച്ചടക്ക നടപടി സാധ്യമല്ലെന്ന നിലപാടിലാണ് ഡി സി സി നേതൃത്വം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends