Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടമ്മയെ കൊന്ന് ചാക്കിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പാലക്കാട് മാത്തൂര്‍ ചുങ്കമന്ദത്തുകാര്‍ ഇതുവരെ മോചിതരായിട്ടില്ല

11 FEBRUARY 2019 05:54 PM IST
മലയാളി വാര്‍ത്ത

വീട്ടമ്മയെ കൊന്ന് ചാക്കിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പാലക്കാട് മാത്തൂര്‍ ചുങ്കമന്ദത്തുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. പ്രദേശത്തെ സി.പി.എം നേതാവായ സഹദേവന്റെ ഭാര്യ ഓമനയെയാണ് അയല്‍ക്കാരനായ ഷൈജു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ചത്. മോഷണത്തിനായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഓമനയുടെ ആഭരണങ്ങള്‍ ഷൈജുവും കൂട്ട് പ്രതിയായ വിജീഷും വില്‍ക്കാന്‍ ശ്രമിച്ചതോടെ നാടിനെ നടുക്കിയ അരുംകൊലയുടെ വിവരം പുറംലോകം അറിയുന്നത്. പ്രതി അയല്‍വാസിയായതിനാല്‍ മുന്‍വൈരാഗ്യം എന്തെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ കടയുടമയ്ക്കും സംശയം തോന്നിയിരുന്നു.

കൊലപാതകം നടത്തിയത് പ്രതികളുടെ വീടിനടുത്തുള്ള നെല്‍പ്പാടത്ത് വെച്ചാകാം എന്ന് സംശയിക്കുന്നു. അവിടെ നിന്ന് മൃതദേഹം എങ്ങനെ? എപ്പോള്‍ വീട്ടിനുള്ളിലാക്കി എന്നതിനെ കുറിച്ച് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തമാകൂ. രാവിലെയും വൈകുന്നേരവും ഓമന പാടത്ത് എത്തുക പതിവാണ്. ഇത് മനസിലാക്കിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയിക്കുന്നു. ശനിയാഴ്ച വൈകിട്ട് സമീപത്തെ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം മടങ്ങുന്ന വഴിയിലാണ് ഓമന പാടത്തേക്ക് ഇറങ്ങിയത്. ആ സമയത്താകാം കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ആഭരണങ്ങള്‍ കൈക്കലാക്കുന്നതിനിടെ കൊലപാതകം നടന്നതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

കൊലനടത്തിയ ശേഷം മൃതദേഹം അടുത്തുള്ള തോട്ടില്‍ തള്ളാനും പ്രതികള്‍ ആലോചിച്ചിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഓമനയെ കാണാതായതോടെ വീട്ടുകാരും മറ്റും സമീപത്തെ വീടുകളിലും മറ്റും അന്വേഷണം നടത്തിയിരുന്നു. അതിനിടെ ഓമനയുടെ കുട ഷൈജുവിന്റെ വീടിന് മുന്നില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഷൈജുവിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട എങ്ങനെ ഇവിടെയെത്തി എന്നതിന് വ്യക്തമായ മറുപടിയും ലഭിച്ചില്ല. ഓമനയുടെ ബന്ധുക്കള്‍ പൊലീസിനോട് ഇക്കാര്യം പറഞ്ഞതോടെ വീണ്ടും ഷൈജുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഷൈജുവിന്റെ വീടിന് പിന്നിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലുള്ള മണ്ണും മറ്റും നീക്കം ചെയ്തതായി കണ്ടെത്തി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്യാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായും സംശയിക്കുന്നു. ഓമനെയ കണാതായ ശേഷം ബനധുക്കളും നാട്ടുകാരും നടത്തിയ അന്വേഷത്തില്‍ ഷൈജുവും വിജീഷും പങ്കാളികളായിരുന്നു എന്നത് നാട്ടുകാരെ ഞെട്ടിച്ചു. ഓമനയുടെ മരുമകള്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പോയ വിവരം പ്രതികള്‍ക്ക് അറിയാമായിരുന്നെന്നാണ് വിവരം. ആലത്തൂര്‍ ഡിവൈഎസ്പി പി.എ. കൃഷ്ണദാസ്, കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ എ.എം. സിദിഖ്, എസ്‌ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends