മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ല; തീരുമാനം അഡീ.എജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ല. പകരം, ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഹര്‍ജി നല്കാന് തീരുമാനിച്ചു. ദേവികുളം സബ്കളക്ടര്‍ അഡീ.എജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.കോടതി അലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നാണ് കൂടിക്കാഴ്ചയിലെടുത്ത തീരുമാനം.
അതേ സമയം സബ്കലക്ടറെ "അവള്‍" എന്ന് അഭിസംബോധന ചെയ്തതിനെത്തുടര്‍ന്ന് മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ എം എല്‍ എ ക്കെതിരേ സ്വമേധയാ കേസെടുത്തു. മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ്കലക്ടര്‍ക്ക് അധികാരമില്ലെന്ന് കാണിച്ചാണ് എം. എല്‍. എ സബ്കലക്ടർക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയത്.
മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ദേവികുളം സബ്കലക്ടര്‍ രേണുരാജ് വ്യക്തമാക്കി. അനധികൃത നിര്‍മാണങ്ങള്‍ക്ക് രാജേന്ദ്രന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യമുണ്ടായിരുന്നൂവെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കോടതി നടപടി പാലിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥ കോടതിയെ സമീപിക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























