Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുല്ലപ്പള്ളിയെ മൂലയിലിരുത്തി എല്ലാം രമേശ് കൈപ്പിടിയിലൊതുക്കി, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും മുല്ലപ്പള്ളിയില്ല ; വിട്ടുകൊടുക്കില്ലെന്ന് എ ഗ്രൂപ്പും

12 FEBRUARY 2019 12:30 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി. കോണഗ്രസിന്റെയുള്‍പ്പെടെ യു.ഡി.എുഫിന്റെ നേതൃത്വം ഒന്നാകെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും കൈയടക്കി. എ ഗ്രൂപ്പും പുറത്ത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ പുതിയ തലവേദന തലപൊക്കുന്നു.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സാധാരണ നയിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണ്. യു.ഡി.എഫിനുള്ളിലും എല്ലാ തീരുമാനങ്ങളും കെ.പി.സി.സിപ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കൈക്കൊള്ളുന്നത്. എന്നാല്‍ ഇവിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ജനമഹായാത്രയെന്ന പേരില്‍ വിട്ടിട്ട് നിയമസഭാകക്ഷിയുടെയും പാര്‍ട്ടിയുടെയും മൊത്തം കടിഞ്ഞാണ്‍ രമേശ് ചെന്നിത്തല കൈയിലാക്കി, ഏകപക്ഷീയമായി നീങ്ങുന്നുവെന്ന പരാതിയാണ് ശക്തമായിരിക്കുന്നത്.
ജനമഹായാത്രയിലായതുകൊണ്ട് തന്നെ നേരത്തെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ നിന്ന് മുല്ലപ്പള്ളിയെ ഒഴിവാക്കിയിരുന്നു. ചര്‍ച്ച മുഴുവനും രമേശ് ചെന്നിത്തലയാണ് നടത്തുന്നത്. ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനമണ്ഡലം കേരളത്തില്‍ നിന്ന് മാറ്റിയതോടെ രമേശിനെ എതിര്‍ക്കാന്‍ എ ഗ്രൂപ്പിനും ശക്തിയില്ലാതായിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ബെന്നിബഹനാന്‍ ഉണ്ടെങ്കിലും മുന്നണി തീരുമാനങ്ങള്‍ പത്രസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ പേലും രമേശ് ചെന്നിത്തല സമ്മതിക്കുന്നില്ല. നേരത്തെതന്നെ കെ.പി.സി.സി അദ്ധ്യക്ഷനോ, അതുപോലെ മറ്റ് നേതാക്കളോ പത്രസമ്മേളനം വിളിച്ചാല്‍ അതിന് പിന്നാലെ അവര്‍ക്കും മുമ്പേ പത്രസമ്മേളനം നടത്തി എല്ലാ ശ്രദ്ധയും തന്നിലേക്ക് ആക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റിനെപ്പോലും ഒഴിവാക്കുന്ന നടപടി.
ഉഭയകക്ഷി ചര്‍ച്ചകളിലെന്നപോലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും കെ.പി.സി.സി പ്രസിഡന്റിന് ഒരു സ്ഥാനവുമുണ്ടാവില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളലെ തര്‍ക്കം. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ വിളിച്ച പി.സി.സിയുടെ അദ്ധ്യക്ഷന്‍മാരുടെ യോഗത്തിന് പോയതും രമമശ് ചെന്നിത്തലയാണ്. കെ.പി.സി.സി പ്രസിഡന്റ് ജനമഹായാത്രയിലാതുകൊണ്ട് പോകാന്‍ കഴിയില്ലായിരുന്നുവെന്നാണ് വിശദീകരണം.കെ.പി.സി.സി പ്രസിഡന്റിനെപ്പോലെ തന്നെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാനും ഇടപെടാനുമാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്ന പദവി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഇതിന് മറുപക്ഷം നല്‍കുന്ന മറുപടി. കെ.പി.സി.സി അദ്ധ്യക്ഷന്റെ അഭാവത്തില്‍ അവരായിരുന്നു ചര്‍ച്ചയ്ക്ക് പോകേണ്ടിയിരുന്നത്. അതിന് പകരം രമമശ് ചെന്നിത്തല ആ സ്ഥാനം ഏറ്റെടുത്തത് ദുരുദ്ദേശപരമാണ്.
മാത്രമല്ല, കഴിഞ്ഞദിവസത്തെ യോഗത്തിന്റെ തീരുമാനം ിീ മാസം 25ന് മുമ്പ് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കണമെന്നാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്ര ഈ മാസം 28ന് മാത്രമേ അവസാനിക്കുകയുള്ളു. ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകളിലും അദ്ദേഹത്തിന് പങ്കുണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അല്‍പ്പം ശക്തിയുള്ഌസാഹചര്യത്തില്‍ ഇവിടുത്തെ പാര്‍ലമെന്ററി പാര്‍ട്ടിയെ തകര്‍ക്കരുതെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് പൊതുവേ എല്ലാവര്‍ക്കും നല്‍കാറുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നും നിയമസഭാകക്ഷിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ച്. ആ നിര്‍ദ്ദേശം ഇപ്പോള്‍ മുല്ലപ്പള്ളിക്കും സ്വാഭാവികമായിനല്‍കിയിരിക്കും. അത് ദുരുപയോഗം ചെയ്തുകൊണ്ട് പാര്‍ട്ടിയെ പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കി തന്റെ താല്‍പര്യം നടപ്പാക്കാനാണ് രമേശ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ രമമശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും പിണങ്ങിവന്നാല്‍ മുന്നണിയിലെ ഘടകകക്ഷിയാക്കി നിര്‍ത്താനാവിലെന്ന് ഉമ്മന്‍ചാണ്ടി തന്നെ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. മുന്നണിയിലേക്ക് മടങ്ങിവന്നെങ്കിലും കെ.എം. മാണിക്ക് ഇപ്പോഴും രമേശ് ചെന്നിത്തലയോട് അത്രപ്രിയം പോര. രമേശിന് തിരിച്ചും അങ്ങനെയാണ്. അമതസമയം പി.ജെ. ജോസഫിനെയാണ് രമേശ് ആരഗഹിക്കുന്നത്. മാണി കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിവന്നാല്‍ അദ്ദേഹത്തിന് ഇടുക്കി സീറ്റ് നല്‍കുന്നതുപോലും രമമശ് പരിഗണിക്കുമെന്നാണ് മുന്നണിയിലെ അഭിപ്രായം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസി(എം)ലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രമേശ് ആണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ ഇപ്പോള്‍ മുന്നണിയെ തനിക്ക് അനുകൂലമാക്കി മറ്റുള്ളവരെയൊക്കെ നിഷ്പ്രഭരാക്കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ബെന്നിബഹനാന്‍ യു.ഡി.എഫ് കണ്‍വീനറായിട്ടുണ്ടെങ്കിലും മുന്നണിയിലെ ഭൂരിപക്ഷം കക്ഷികളെയും ഒപ്പം കൂട്ടി രമേശ് ശക്തനായിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയാറല്ല, അതുകൊണ്ടുതന്നെ പുതിയ കക്ഷികളെ മുന്നണിയില്‍ എടുക്കുമ്പോള്‍ എ ഗ്രൂപ്പ് നിലപാട് കടുപ്പിക്കും.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends