Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷുക്കുൂര്‍ വധം വീണുകിട്ടിയ സമ്മാനമോ? ടി.പിയുടെ പ്രേതം വീണ്ടും സി.പി.എമ്മിനെ വേട്ടയാടുമോ? ബി.ജെ.പി പാളയത്തില്‍ കോണ്‍ഗ്രസിനെ കെട്ടാന്‍ സി.പി.എമ്മിനും

12 FEBRUARY 2019 10:29 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വീണുകിട്ടിയ സമ്മാനമായി ജയരാജനെതിരെ കൊലക്കുറ്റം. പിണറായിവിജയന്‍ കഴിഞ്ഞാല്‍ കണ്ണൂരില്‍ ഇന്ന് ഏറെ കരുത്തുള്ള പി. ജയരാജനെ കൊലയാളിയായി ചിത്രീകരിക്കാന്‍ അവസരം ലഭിച്ചതില്‍ വല്ലാത്ത ആവേശത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. പി. ജയരാജനെ കൊലയാളിയായും സി.പി.എമ്മിനെ കൊലയാളിപാര്‍ട്ടിയായും ചിത്രീകരിച്ച് കത്തിപ്പടരാനാണ് യു.ഡി.എഫിന്റെ നീക്കം. ജയരാജനെ കുരുക്കിയെങ്കിലും ഇത് ഉപയോഗിച്ച് യു.ഡി.എഫ്ബി.ജെ.പി ബന്ധം കൂടുതല്‍ ബലപ്പെടുത്താനാണ് സി.പി.എമ്മിന്റെ നീക്കം.
നേരത്തെമുതല്‍ തന്നെ സി.പി.എം അക്രമപാര്‍ട്ടിയാണെന്ന പ്രചരണമാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. ദേശീയതലത്തില്‍ തന്നെ ബി.ജെ.പി കേരളത്തിലെ സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പല ശ്രമങ്ങളും ഇതിനകം നടത്തിയും കഴിഞ്ഞു. അതുകൊണ്ട് ശബരിമല പോലെ ജയരാജന്‍ വിഷയവും ആദ്യം ആര് ഏറ്റെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.
യ.ഡി.എഫിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തത്. പി. ജയരാജന്‍ അകത്തായാല്‍ തന്നെ സി.പി.എമ്മിന് വലിയ ഒരു തിരിച്ചടിയുണ്ടാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അരിയല്‍ ഷുക്കൂര്‍ വധം തെരഞ്ഞെടുപ്പില്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ട് പഴയ ടി.പി. കേസും കുത്തിപ്പൊക്കി, തെരഞ്ഞെടുപ്പില്‍ ശക്തമായ വിഷയമായി ഉന്നയിക്കാനാണ് നീക്കം. അതിനുള്ള തുടക്കം ഇന്നലെത്തന്നെ തുടങ്ങിയിട്ടുമുണ്ട്. ഷുക്കുര്‍കേസ് സി.പി.എമ്മിനെ വേറൊരുതരത്തിലും ശക്തമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീംന്യൂനപക്ഷം പാടെ അവഗണിച്ചിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നും തള്ളിക്കളഞ്ഞിരുന്ന ഇടതുമുന്നണിയെ പ്രത്യേകിച്ച് സി.പി.എമ്മിനെ പിന്തുണയ്ക്കാനും അവര്‍ തയാറായി. ഇത് യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് വല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറ തന്നെ ന്യൂനപക്ഷമാണ്. അതാണ് സി.പി.എം വലിച്ചുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ അരിയല്‍ ഷുക്കുര്‍ വധത്തെ ആ വശത്തേക്ക് തിരിച്ചുവയ്ക്കാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ന്യൂനപക്ഷത്തെ കൊല്ലുന്ന സി.പി.എമ്മിന്റെ ഭീകരമുഖം എന്ന തരത്തിലായിരിക്കും പ്രചരണം. അതിലൂടെ ഒരുതിരിച്ചടിയാണ് യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്.
അതോടൊപ്പം മാഞ്ഞുപോയ ടി.പി.ചന്ദ്രശേഖരന്റെ പ്രേതത്തെ വീണ്ടും പുറത്തുകൊണ്ടുവരാനും അവര്‍ ശ്രമം നടത്തും. ടി.പി. കേസ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം എന്നും തീരാത്ത ഒരു പ്രശ്‌നമാണ്. ഈ കേസാണ് കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് വലിയ തിരിച്ചടി നല്‍കിയത്. അത് ഒരുവിധം തേഞ്ഞുമാഞ്ഞ പോയതുമാണ്. അതിനെ വീണ്ടും തോണ്ടി പുറത്തിടുന്നത് സി.പി.എമ്മിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ഒരുമയോടെ നില്‍ക്കുന്ന സി.പി.എമ്മിനെ സംഘടനാസംവിധാനത്തെ നേരിടാന്‍ ഇന്നത്തെ നിലയില്‍ യു.ഡി.എഫിന് കഴിയില്ല. അതുകൊണ്ടുതന്നെ ടി.പികേസിലൂടെ അത് തകര്‍ക്കാനായിരിക്കും ശ്രമം. ബി.ജെ.പിയും ഇതേ തന്ത്രങ്ങള്‍ തന്നെ സ്വീകരിക്കും. ഇതില്‍ ആര് ജയിക്കുമെന്ന് കാണാനാണ് കേരളം കാത്തിരിക്കുന്നത്.
അതേസമയം ഷുക്കൂര്‍ വധത്തെ ഇതേനാണയത്തില്‍ തന്നെ തിരിച്ച് ഉപയോഗിക്കാന്‍ സി.പി.എമ്മും തന്ത്രം മെനയുന്നുണ്ട്. കേരളത്തില്‍ ഇന്നത്തെ ഏറ്റവും ശക്തമായ പ്രചരണായുധം ബി.ജെ.പി ബാന്ധവമാണ്. ശബരിമല വിഷയത്തോടെ സി.പി.എം തന്നെയാണ് അതിന് തുടക്കം കുറിച്ചത്. അത് ഏറെക്കുറെ ഫലം കണ്ടുവെന്നാണ് അവര്‍ കണക്കുകൂട്ടുന്നതും.അത് മറികടക്കാനായി സി.പി.എംബി.ജെ.പി ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് വന്നെങ്കിലും അത് വേണ്ടരീതിയില്‍ ഏശിയിട്ടില്ലെന്നാണ് പൊതുവികാരം. ഇപ്പോള്‍ ഷുക്കൂര്‍ വധത്തിലെ കുറ്റപത്രം തങ്ങളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതിനായി സി.പി.എം ഉപയോഗിക്കും. ബി.ജെ.പികോണഗ്രസ് രഹസ്യധാരണയുടെ ഫലമാണ് ഇതെന്ന വാദമായിരിക്കും ഉയര്‍ത്തുക. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കേരളത്തിലെ കോണ്‍ഗ്രസുമായി യോജിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ ഈ കേസില്‍ കള്ളകുറ്റപത്രം നല്‍കിയെന്നായിരിക്കും സി.പി.എമ്മിന്റെ ആരോപണം. അവരുടെ എല്ലാ സംഘടനാസംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുകയും ചെയ്യും., ചുരുക്കത്തില വര്‍ഗ്ഗീയത വീണ്ടും പുതിയ രൂപത്തില്‍ അവതരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends