അരിയില്‍ ഷുക്കൂറിന്റെത് ക്രൂര കൊലപാതകം... പ്രതികാര ദാഹം തീര്‍ക്കാന്‍ വ്യക്തമായ ആസൂത്രണത്തോടെ ചെയ്ത അറുകൊല, യു.ഡി.എഫിന്റെ പൊലീസിന് നല്‍കാനാവാത്ത നീതി നിയമയുദ്ധത്തിലൂടെ നേടിയെടുത്തത് ആത്തിക്കയുടെ വിജയം

പ്രതികാര ദാഹം തീര്‍ക്കാന്‍ വ്യക്തമായ ആസൂത്രണത്തോടെ ചെയ്ത അറുകൊലയായിരുന്നു അരിയില്‍ ഷുക്കൂറിന്റെത്. അന്ന് ഭരണം നയിച്ച യു.ഡി.എഫിന്റെ പൊലീസിന് നല്‍കാനാവാത്ത നീതി നിയമയുദ്ധത്തിലൂടെ നേടിയെടുത്തത് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയാണ്. അവര്‍ നടത്തിയ നിയമയുദ്ധമാണ് കേസിനെ കോളിളക്കമുണ്ടാക്കുന്ന പരിണാമത്തില്‍ എത്തിച്ചത്. നീതി തേടി ഹൈകോടതിയെ സമീപിച്ചാണ് മാതാവ് സി.ബി.െഎ അന്വേഷണ ഉത്തരവ് നേടിയത്. കേസില്‍ പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. അമ്മയുടെ കണ്ണുനീരില്‍ പൊരുതി നേടിയ നീതിയുടെ വെളിച്ചം. പ്രതികാരം തീര്‍ക്കാനും എതിരാളിയെ വിരട്ടാനും കൊലപാതകം ചിലര്‍ക്ക് ഒരു വിനോദമാകുമ്പോള്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വെച്ച് മുസ്ലിം ലീഗ് ക്രിമിനല്‍സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതിെന്റ തുടര്‍ച്ചയായി ജനങ്ങളിലുണ്ടായ വികാരപ്രകടനത്തിെന്റ ഭാഗമാണ് കൊലപാതകമെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.
2012 ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ ഇരുപത്തൊന്നുകാരനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് അരിയില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. ഷുക്കൂറിനൊപ്പം നാട്ടുകാരനായ സക്കറിയയ്ക്ക് വെട്ടേല്‍ക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ക്രൂരമര്‍ദനമേല്‍ക്കുകയും ചെയ്തു. സിപിഎം നേതാക്കളും സജീവപ്രവര്‍ത്തകരുമായ 33 പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ ജയരാജന്‍ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഇല്ലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ പിന്നീട് വ്യക്തമായി. സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഷുക്കൂര്‍ അടങ്ങുന്നസംഘം. കടത്തുകടന്ന് ഇവര്‍ പോകുന്നതു കണ്ട സിപിഎം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കുകയും ഈ വിവരം മൊബൈല്‍ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും ഇവരെ പിന്തുടരുകയുമായിരുന്നു. അക്രമികളെ കണ്ടു ഭയന്ന ഷൂക്കൂറും ഒപ്പമുണ്ടായിരുന്ന നാലുപേരും പരിചയക്കാരനായ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടില്‍ അഭയംതേടി. ഇതറിഞ്ഞ അക്രമിസംഘം വീടു വളഞ്ഞ് വീടിനകത്തു കയറി ഷുക്കൂറിനെയും മറ്റും ചോദ്യംചെയ്തു. ഇതിനിടെ മൊബൈല്‍ കാമറയില്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പലരുടെയും മൊബൈലുകളിലേക്ക് എംഎംഎസ് ചെയ്യുകയും തളിപ്പറമ്പില്‍ കൊണ്ടുപോയി ചിലരെ കാണിക്കുകയും ചെയ്തുവത്രെ. ആക്രമിക്കില്ലെന്ന് മുഹമ്മദ്കുഞ്ഞിക്ക് ഉറപ്പുനല്‍കിയശേഷം ഇരുവരെയും പുറത്തേക്ക് ബലമായി കൊണ്ടുപോയി. തങ്ങള്‍ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും ഇവര്‍ കേണപേക്ഷിച്ചെങ്കിലും അക്രമികള്‍ ദയ കാട്ടിയില്ല. നിരവധി പേര്‍ നോക്കിനില്‍ക്കേ വെട്ടിവീഴ്ത്തുകയുമായിരുന്നു. ഒന്നരമണിക്കൂറോളം അക്രമിസംഘം സ്ഥലത്തുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളടക്കം ഇതിനകം അവിടെയെത്തിയിരുന്നു
ഷുക്കൂര്‍ വധേക്കസില്‍ ആകെ 33 പ്രതികളാണുള്ളത്. 32ഉം 33ഉം പ്രതികളാണ് ജയരാജനും രാജേഷും. 73 സാക്ഷികളുമുണ്ട്. അനുബന്ധ കുറ്റപത്രത്തില്‍ 24 സാക്ഷികളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശ്ശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. 28 മുതല്‍ 31വരെ പ്രതികളായ പട്ടുവം പടിഞ്ഞാേറ പുരയില്‍ പി.പി. സുരേശന്‍ (48), അരിയില്‍ കരക്കാടന്‍ ഹൗസില്‍ കെ. ബാബു (46), പട്ടുവം മുള്ളൂര്‍ ഉള്ളിവളപ്പില്‍ വീട്ടില്‍ സി.വി. വേണു (56), മോറാഴ വെള്ളിക്കീല്‍ ആത്തൂര്‍ വീട്ടില്‍ എ.വി. ബാബു (44) എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























