കാട്ടാക്കട നിവാസികളെ ഭീതിലാഴ്ത്തി പത്ത് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം അറുവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത്

കാട്ടാക്കട എട്ടിരുത്തിതോട്ടിൽ അറുവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പത്ത് ദിവസത്തിലധികം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആരുടെതെന്ന് ഇതുവരെയും തിരിച്ചറിയനായിട്ടില്ല.
റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha
























