Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജേന്ദ്രനെ പാര്‍ട്ടിയും കൈവിട്ടു സിപിഎം രേണുവിനൊപ്പം; രാജേന്ദ്രനെ പാര്‍ട്ടിയും കൈവിട്ടു, സിപിഎം രേണുവിനൊപ്പം. രേണുവിന്റെ ധൈര്യത്തിനും ആദര്‍ശത്തിനും മുന്നില്‍ പകച്ച് സിപിഎം

12 FEBRUARY 2019 11:12 AM IST
മലയാളി വാര്‍ത്ത

രാജേന്ദ്രനെ പാര്‍ട്ടിയും കൈവിട്ടു, സിപിഎം രേണുവിനൊപ്പം. രേണുവിന്റെ ധൈര്യത്തിനും ആദര്‍ശത്തിനും മുന്നില്‍ പകച്ച് സിപിഎം. എസ് രാജേന്ദ്രന്‍ എം എല്‍ എ യെ തള്ളി സി പി എം. ദേവികുളം സബ്കലക്ടര്‍ക്ക് എതിരായ പരാമര്‍ശം അനുചിതമെന്ന് സി പി എം ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖേദപ്രകടനം നടത്തുമ്പോഴും എം എല്‍ എ സ്വീകരിച്ചത് തെറ്റായ നിലപാടെന്ന് മന്ത്രി എം എം മണി. ശിക്ഷാ നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി. സമത്വവും സ്ത്രീ ശാക്തീകരണവും മുഖമുദ്രയാക്കിയ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എം എല്‍ എ സബ് കളക്ടര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശങ്ങളെന്ന് പാര്‍ട്ടി കണ്ടെത്തി.

എം എല്‍ എ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിയ പാര്‍ട്ടി ഉചിതമായ ശിക്ഷാ നടപടി പിന്നീട് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. പരാമര്‍ശങ്ങള്‍ പാര്‍ട്ടി കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധവും ദൗര്‍ഭാഗ്യകരവുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെട്ടുത്തി. കോണ്‍ഗ്രസ്സ് ഡി സി സി അംഗം പഞ്ചായത്ത് പ്രസിഡന്റായ മൂന്നാറില്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജനപ്രതിനിധിയെന്ന നിലയില്‍ എം എല്‍ എ സ്വീകരിക്കേണ്ടിയിരുന്നത്. എസ് രാജേന്ദ്രന്‍ എത്താതിരുന്നതിനാന്‍ അദ്ദേഹം കൂടിയുള്ള കമ്മറ്റിയില്‍ ശിക്ഷാ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ലോക് സഭാ തിരഞ്ഞെടുപ്പു അടുത്തെത്തിയ സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിനും, പ്രശ്‌ന പരിഹാരത്തിനുമുള്ള പാര്‍ട്ടി ഇടപെടല്‍ വ്യെക്തമാക്കുന്നതാണ് ഈ തീരുമാനങ്ങള്‍.മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ എ ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ നിയമലംഘനം നടത്തിയെന്നാകും ചൂണ്ടാക്കാട്ടുക. ആര്‍!ട്ടിക്കിള്‍ 215 പ്രകാരം സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിലക്ഷ്യ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പഞ്ചായത്തുസെക്രട്ടറിക്കെതിരെ കോടതിലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കണമെന്ന സബ് കല്കടറുടെ റിപ്പോര്‍ട്ട് തളളിയ എജി ഓഫീസിന്റെ നടപടി വിവാദമായതോടെയാണ് ഈ നീക്കം.

സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അപമാനിച്ച സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎ ബേബി ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ അദ്ദഹം നടത്തിയില്ല. എംഎല്‍എ എസ് രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ നടപടി പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎല്‍എ എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും ആവശ്യപ്പെട്ടിരുന്നു. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends