എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക ശക്തം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില്‍ ശക്തമാകുന്നു. എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്‍.ഡി.പി ഉപാധ്യക്ഷന്‍ കൂടിയായ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദം ശക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വലിയ ഗൌരവത്തിലാണ് ബി.ജെ.പി എടുത്തിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ മത്സരിക്കരുതെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ തുഷാര്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ എന്‍.ഡി.എ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. മുന്നണിയുടെ കണ്‍വീനര്‍ തന്നെ മറ്റൊരു നയത്തിന്റെ ഭാഗമായി മത്സരിക്കാത്തത് ചര്‍ച്ചയാകുകയും ചെയ്യും. അതിനാല്‍ തുഷാര്‍ മത്സരരംഗത്ത് വേണമെന്നതാണ് ബി.ജെ.പി ആവശ്യം.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അമിത്ഷായുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന കാര്യം അമിത്ഷാ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. ബി.ഡി.ജെ.എസിന് നാലു സീറ്റ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന ബി.ജെ.പി നിലപാടിനെതിരെയാണ് തുഷാര്‍ നേരിട്ട് അമിത്ഷാക്ക് മുന്നിലെത്തിയത്. അതോടെ ആറു സീറ്റെന്ന ഉറപ്പ് ലഭിച്ചെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ തുഷാര്‍ ഉണ്ടാവണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചു.ആറു സീറ്റില്‍ മൂന്നിടത്തും പൊതുവ്യക്തികളെ നിര്‍ത്താനാണ് ബി.ഡി.ജെ.എസ് നീക്കം. അതിന്റെ പേരിലാകും തുഷാര്‍ മത്സരരംഗത്ത് നിന്ന് മാറാന്‍ ശ്രമിക്കുക. എന്നാല്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം സംബന്ധിച്ച് ബി.ഡി.ജെ.എസ് അടുത്ത സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























