ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നു?; റിമ കല്ലിങ്കല്‍ പറയുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടി റിമ കല്ലിങ്കല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി റിമ തന്നെ രംഗത്തെത്തി. വനിതാ മതില്‍ അടക്കമുളള പരിപാടികള്‍ റിമ പങ്കെടുത്തതോടെയാണ് തിരഞ്ഞെടുപ്പില്‍ റിമ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്. എറണാകുളത്ത് സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നതോടെ അത് റിമയാണെന്ന് പലരും ഉറപ്പിച്ചു. പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പറയുകയാണ് റിമ.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അതൊക്കെ വെറുതെ പറയുന്നതുമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ റിമ കല്ലിങ്കല്‍ പ്രതികരിച്ചത്. അതേസമയം, റിമയ്ക്കു പുറമേ ആഷിഖ് അബു, നടന്‍ ശ്രീനിവാസന്‍ എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
അഞ്ചു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി.തോമസ് ജയിച്ച് കയറിയ മണ്ഡലമാണ് എറണാകുളം. അദ്ദേഹം തന്നെ ഇക്കുറിയും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കെ.വി.തോമസിനെ അട്ടിമറിക്കാന്‍ തക്ക വ്യക്തിപ്രഭാവമുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് ഇടതു മുന്നണി നീക്കം.
https://www.facebook.com/Malayalivartha
























