Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

ഒരോ ഫയലുകളിലും ഓരോ ജീവിതങ്ങളാണെന്ന് ഉപദേശിച്ച മുഖ്യമന്ത്രിയെ വിദഗ്ധമായി കബളിപ്പിച്ച്ജീ വനക്കാരുടെ മുങ്ങല്‍; പഞ്ചിംഗ് കൃത്യമായി നടത്തി മുങ്ങിയവരെ സി.സി ടി.വി വഴി പിടികൂടാന്‍ പൊതുഭരണ വകുപ്പ്

12 FEBRUARY 2019 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്നവരില്‍ പഞ്ചിംഗ് കൃത്യമായി ചെയ്തിട്ട് മുങ്ങുന്ന ' മുങ്ങല്‍ വിദഗ്ധരെ' പിടികൂടാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇത്തരക്കാരെ പിടികൂടാന്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരോ ഫയലുകളിലും ഓരോ ജീവിതങ്ങളാണെന്ന് ഉപദേശിച്ച മുഖ്യമന്ത്രിയെ വിദഗ്ധമായി കബളിപ്പിച്ചാണ് ജീവനക്കാരുടെ മുങ്ങല്‍. സെക്രട്ടേറിയറ്റില്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊണ്ടുവന്ന പരിഷ്‌കരണമായിരുന്നു ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം. എന്നാല്‍, കൃത്യസമയത്തുതന്നെ സെക്രട്ടേറിയറ്റിലെത്തി പഞ്ചിംഗ് നടത്തി ഓഫീസില്‍ കയറാതെ മുങ്ങുന്നവരാണ് ഏറെയും. ഇക്കാകര്യം മലയാളി വാര്‍ത്ത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സെക്രട്ടറി ഉത്തരവിട്ടത്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍മദശം നല്‍കിയിരിക്കുന്നത്. സി.സി.ടി.വി റിക്കാര്‍ഡ് ചെയ്തിരിക്കുന്ന കാലത്തോളമുള്ള ദൃശ്യങ്ങള്‍ പരിശോധിക്കും. തുടര്‍ന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധനാ വിധേയമാക്കും. ആദ്യം മെമ്മോയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന നടപടിയുമാണ് ജീവനക്കാര്‍ക്ക് എതിരെ സ്വീകരിക്കുക.

മുന്‍പത്തെ പോലെ തന്നെ പ്രധാനമായും തലസ്ഥാന ജില്ലയില്‍ താമസിക്കുന്നവരാണ് മുങ്ങല്‍ വിദഗ്ധരില്‍ അധികവും. രാവിലത്തെ 10.15നു മുന്‍പ് പഞ്ചിംഗ് കഴിഞ്ഞാല്‍ പിന്നെ 'പുറം പണികള്‍' എല്ലാംതീര്‍ത്ത് വൈകിട്ടോടെ വീണ്ടുമെത്തി പഞ്ച് ചെയ്യും. ജീവനക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. വകുപ്പുകളില്‍ ഇപ്പോഴൂം അറ്റന്റന്‍സ് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും, നിരീക്ഷണങ്ങളും പഞ്ചിംഗിലൂടെയാണ് നടത്തുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റായ സ്പാര്‍ക്കുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ആരംഭിച്ചത്. അതിനാല്‍ ഓഫീസില്‍ ജീവനക്കാരന്‍ വന്നില്ലെങ്കിലും ശമ്പളം വാങ്ങാന്‍ പഞ്ചു ചെയ്താല്‍ മതിയാകും. ഇത് മനസ്സിലാക്കിയാണ് ജീവനക്കാര്‍ സര്‍ക്കാരിനെയും ഫലുകളില്‍ കുരുങ്ങിക്കിടക്കുന്ന സാധാരണക്കാരെയും പറ്റിക്കുന്നത്.

ജോലിസമയത്ത് സംഘടനാ പ്രവര്‍ത്തനം, പ്രതിഷേധങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തനം, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓണം, ക്രിസ്തുമസ് എന്നീ പൊതു ഉത്സവങ്ങളുടെ ഭാഗമായി ഓരോ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിപാടികളും ഒഴിവാക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി തന്നെ വനിതാ മതിലിനു വേണ്ടി ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഒരു ദിവസം അവധി നല്‍കി. മതിലിന്റെ 'മേസ്തരി'മാരാകട്ടെ ദിവസങ്ങളോളം സംഘാടനത്തിനായി അവധിയില്‍ ആയിരുന്നു.

പഞ്ചിംഗ് ആരംഭിച്ച സമയത്ത് എല്ലാ ജീവനക്കാരും കൃത്യസമയത്ത് സെക്രട്ടേറിയറ്റിലെത്തി പഞ്ച്‌ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നു. ദിവസങ്ങളോളം നീണ്ട നിരതന്നെയായിരുന്നു സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചു. എല്ലാ ജീവനക്കാരും പഞ്ചിംഗ് കൃത്യമായി ചെയ്യാനും ആരംഭിച്ചു. എന്നാല്‍, മിക്ക വകുപ്പ് ഓഫീസുകളിലും ജീവനക്കാര്‍ ജോലിക്കില്ലെന്ന വസ്തുത അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. എല്ലാ കെട്ടിടത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഒരു പഞ്ചിംഗ് മെഷീനില്‍ രാവിലെ പഞ്ചു ചെയ്തിട്ട് മുങ്ങുന്നവര്‍ വൈകിട്ട് എത്തി പഞ്ച് ചെയ്ത് മടങ്ങുകയാണ് പതിവ്. മറ്റു ജില്ലകളില്‍ നിന്നും വരുന്ന ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ കൂടുതലായും ഇപ്പോളും ജോലിചെയ്യുന്നത്. ഇവര്‍ക്ക് രാവിലെ പഞ്ചു ചെയ്തിട്ട് പോകാന്‍ ഇടമില്ലാത്തതു കൊണ്ടാണ് ഓഫീസില്‍ തന്നെയിരിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്‍ക്ക് രാവിലെ പഞ്ചു ചെയാതാല്‍ വൈകിട്ട് വീണ്ടുമെത്താനാകുമെന്നാണ് ഗുണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (16 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (28 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (46 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends