കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രം 'പുനര്‍ജ്യോതി': മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെയും ആര്‍.ഐ.ഒ. അലുമിനി അസോസിയേഷന്റെയും പങ്കാളിത്തത്തില്‍ ആര്‍.ഐ.ഒ. ക്യാമ്പസില്‍ കാഴ്ച പരിമിതര്‍ക്കായി ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രമായ 'പുനര്‍ജ്യോതി' യുടെ ഉദ്ഘാടനം 13-ാം തീയതി ബുധനാഴ്ച രാവിലെ 10.30ന് ആര്‍.ഐ.ഒ. (കണ്ണാശുപത്രി) ആഡിറ്റോറിഡയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു. കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഏറ്റവും കുടുതല്‍ കാഴ്ച പരിമിതരുള്ള രാജ്യമാണ് ഇന്ത്യ. നൂറില്‍ ഒരാള്‍ക്ക് കാഴ്ചപരിമിതി ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആയുര്‍ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഡയബറ്റിക് റെറ്റിനോപ്പതി ഗ്ലോക്കോമ, മാക്കുലര്‍ ഡിജനറേഷന്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം കാഴ്ച പരിമിതരാകുന്നവരുടെ എണ്ണം കൂടാനാണ് സാദ്ധ്യത. ആധുനിക ശാസ്‌ത്രോപകരണങ്ങളുടെ സഹായത്തോടുകൂടി ശരിയായ പരിശീലനം വഴി ഇവരേയും ഒരു സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. ഇതാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ലക്ഷ്യം. കേരളത്തില്‍ കാഴ്ച പരിമിതരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ തുലോം പരിമിതമാണ്. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരമായാണ് കാഴ്ച പരിമിതര്‍ക്കായി പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























