'പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ ഇമാമിനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി പരാതി നൽകുവാൻ തയ്യറാകാത്തതിനാൽ പള്ളി കമ്മിറ്റി പ്രസിഡന്‍റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാർത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗൺസിലിൽ നിന്നും ഷെഫീക് അൽ ഖാസിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അൽഖാസി ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് പോക്സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മൊഴി നൽകാൻ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha
























