Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂണിഫോം വേഷത്തിലെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ കാറില്‍ കയറ്റിയ ഇമാമിന്റെ ലീലാവിലാസങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ കയ്യോടെ പിടികൂടിയപ്പോൾ ഇമാംസ് കൗൺസിൽ നേതാവും പ്രഭാഷകനുമായ ഷഫീഖ് അൽ ഖാസിമിയ്ക്കെതിരെ പോലീസ് പോക്‌സോ ചുമത്തി

12 FEBRUARY 2019 03:35 PM IST
മലയാളി വാര്‍ത്ത

പതിനഞ്ചു വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെ വിതുര പൊലീസ് കേസെടുത്തു. പ്രായപുര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയെ സംഘടനയിൽ നിന്ന് നേരത്തെ പുറത്താക്കി. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഇയാളെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പുറത്താക്കിയത്. സംഭവം ഒതുക്കിതീർക്കാൻ ശ്രമം ഉണ്ടായെങ്കിലും ജമാഅത്ത് കമ്മിറ്റി ശക്തമായി ഇടപെട്ടതോടെയാണ് ഇമാം സ്ഥാനം തെറിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

പേപ്പാറ ഡാമിലേക്കുള്ള ഇടവഴിയിൽ വെച്ചാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ഇമാം ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിക്കാർ ആയ സ്ത്രീകൾ കണ്ടതോടെയാണ് ഇമാം കുടുങ്ങിയത്. സ്ത്രീകൾ വാഹനം തടഞ്ഞ് എങ്കിലും ആളുകൾ കൂടുന്നത് കണ്ട ഇമാം കാറിൽ രക്ഷപ്പെട്ടു. സംഭവ വിവരം നാട്ടിൽ പാട്ടായതോടെയാണ് ഇമാം കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ നടപടിയെടുത്തത്.

സംഭവ ദിവസം ഉച്ചസമയത്ത് ഇയാളുടെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാൾ വിദ്യാർത്ഥിനിയുമായി രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.

വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.

ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തടഞ്ഞു നിര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്ബഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്.പക്ഷെ എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല.

ഇദ്ദേഹം എസ്ഡിപിഐയുടെ പ്രധാന പ്രചാരകനാണ്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാശ്മീരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാടൊട്ടുക്കും തീപ്പൊരി പ്രസംഗങ്ങളുമായി നിറഞ്ഞുനിന്ന വ്യക്തിയാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് തൊളിക്കോട് ജമാഅത്തിലെ ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത് ഇവരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends