Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിരോധത്തിലായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും സി.പി.എമ്മിനേയും വെട്ടിലാക്കി വി.എസ് അച്യൂതാനന്ദന്‍, ജയരാജന്‍ നിയമത്തിന്റെ വഴിയേ സഞ്ചരിക്കണമെന്നും വി.എസ്

12 FEBRUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിരോധത്തിലായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും സി.പി.എമ്മിനേയും വെട്ടിലാക്കി വി.എസ് അച്യൂതാനന്ദന്‍. ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകാന്‍ വിടണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദിച്ചപ്പോള്‍ നിയമം ശരിയായ വഴിക്ക് പോകാന്‍ വിടുകയാണ് നല്ലതെന്നും വി.എസ് പറഞ്ഞു. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ അനുബന്ധകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.വി കോവിന്ദന്‍ മാസ്റ്ററും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ ഇത്തരം കേസുകള്‍ പതിവാണെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ്ില്‍ സി.പി.എമ്മിനെ തറപറ്റിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയനീക്കം നടത്തുകയാണെന്ന് കോടിയേരി ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഗൂഢാലോചന കുറ്റത്തിനാണ് പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ കേസ് എടുത്തത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഗൂഢാലോചനയില്ലായിരുന്നു. അന്നത്തെ സാക്ഷിമൊഴികള്‍ സഹിതം സിബിഐ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ക്രിമിനല്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തിയതെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. അതിനെയെല്ലാം ഖണ്ഡിക്കുന്നതാണ് വി.എസിന്റെ പ്രസ്താവന. വി.എസ് പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായിരുന്ന കാലം മുതല്‍ തുടങ്ങിയതാണ് പി.ജയരാജന്‍ അടക്കമുള്ള കണ്ണൂരിലെ നേതാക്കളോടുള്ള അതൃപ്തി.

മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വി.എസ് പാര്‍ട്ടിയില്‍ അഗ്രഗണ്യനാകാനുള്ള എല്ലാ നീക്കങ്ങളും ശക്തമായിരുന്നു. പി.ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയാണ് അത് പൊളിച്ചത്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറടക്കം ഇടപെട്ടാണ് സമ്മേളനപ്രതിനിധികളെ വി.എസ് പാളയത്തില്‍ നിന്ന് പിണറായിയുടെ തട്ടകത്തിലെത്തിച്ചത്. 2006ല്‍ വി.എസ് മുഖ്യമന്ത്രിയപ്പോള്‍ ആഭ്യന്തരവകുപ്പ് കോടിയേരിക്ക് നല്‍കാന്‍ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും പിണറായിക്കൊപ്പം അണിനിരന്നവരില്‍ പി.ജയരാജനും ഉണ്ടായിരുന്നു. പലപ്പോഴും കണ്ണൂരിലെ മൂന്ന് ജയരാജന്‍മാരും വി.എസിനെതിരെ പരസ്യപ്രസ്താവനകളും നടത്തിയിരുന്നു. വി.എസും പിണറായിയും തമ്മിലുള്ള വാക്‌പോര് അതിര് വിടുകയും വി.എസ് പിണറായിക്കെതിരെ പരസ്യപ്രതികരണം നടത്തുകയും ചെയ്തതോടെ പാര്‍ട്ടി 2007ല്‍ അദ്ദേഹത്തെ പി.ബിയില്‍ നിന്നും പുറത്താക്കിയിരുന്നു.

പിന്നീട് തന്നെ പി.ബിയില്‍ എടുക്കണമെന്ന് കാട്ടി വി.എസ് പലതവണ കത്ത് നല്‍കിയെങ്കിലും അനുകൂലനിലപാട് ഉണ്ടായില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാക്കണമെന്ന് പറഞ്ഞെങ്കിലും പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി അനുവദിച്ചില്ല. വി.എസിന്റെ മുഖ്യരാഷ്ട്രീയ ശത്രുക്കളിലൊരാളായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുകയും ചെയ്തു. അതിന് ശേഷം അദ്ദഹം എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

പിണറായിക്കൊപ്പം നിന്ന് വി.എസിനെതിരെ ഗ്രൂപ്പ് കളിച്ച പി.ജയരാജനും പിണറായിയും ഇപ്പോഴത്ര രസത്തിലല്ല എന്നതാണ് കാലത്തിന്റെ കളി. പാര്‍ട്ടിക്ക് അതീതനായി പി. ജയരാജന്‍ വളരാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കാരണം ഇതാണ്, പിണറായി മുഖ്യമന്ത്രിയായ ശേഷം കണ്ണൂരില്‍ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ കയ്യടിയും ജനപിന്തുണയും പി.ജയരാജന് കിട്ടി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends